കൂണ്‍ പാകം ചെയ്യുന്നതിന് മുന്‍പ് 15-30 മിനിറ്റ് സൂര്യപ്രകാശം ഏല്‍പ്പിക്കുന്നത് ഇവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കലോറി കുറഞ്ഞതും നാരുകളും ആന്റീഓക്‌സിഡന്റുകളും ധാരാളം അടങ്ങിയതാണ് കൂണ്‍. മാത്രമല്ല, ഇവയില്‍ വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ വിറ്റാമിന്‍ ഡി2 ആയി മാറുന്ന എര്‍ഗോസ്റ്റെറോള്‍ എന്ന സംയുക്തം കൂണില്‍ അടങ്ങിയിട്ടുണ്ട്. കൂണില്‍ കലോറി കുറവാണ്. ഏകദേശം 90 ശതമാനവും വെള്ളമാണ്. ഇത് നിങ്ങളുടെ കലോറി ഉപഭോഗം ഗണ്യമായി കുറയ്ക്കുകയും വയറു സംതൃപ്തി നല്‍കാനും സഹായിക്കുന്നു. കൂണില്‍ സെലിനിയം എന്ന ധാതു അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ആന്റിഓക്സിഡന്റുകള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഈ ആന്റിഓക്സിഡന്റുകള്‍ നിങ്ങളുടെ കുടലിനെയും രോഗപ്രതിരോധ സംവിധാനത്തെയും പിന്തുണയ്ക്കുന്നു. കൂടാതെ, കൂണ്‍ ഒരു പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുന്നു. ഇത് ദഹനനാളത്തിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. ബീറ്റാ കരോട്ടിന്‍ പോലുള്ള പോഷകങ്ങള്‍ അടങ്ങിയ കൂണ്‍ ആരോഗ്യകരമായ ചര്‍മം നിലനിര്‍ത്താനും കാഴ്ച സംരക്ഷിക്കാനും സഹായിച്ചേക്കാം. കണ്ണുകളുടെ പ്രവര്‍ത്തനത്തെയും നാഡീവ്യവസ്ഥയുടെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതായി അറിയപ്പെടുന്ന വിറ്റാമിന്‍ ബി 2 യും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂണില്‍ ലീന്‍ പ്രോട്ടീനും ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഹൃദയത്തിന് നല്ലതായിക്കും. കൂണിലെ കാല്‍സ്യം അളവ് അസ്ഥികളുടെ ശക്തി വര്‍ധിപ്പിക്കുന്നു. പതിവായി കൂണ്‍ കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട അസ്ഥി രോഗങ്ങളുടെ സാധ്യത കുറയ്ക്കും.