100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ ആവശ്യപ്പെട്ടു . തോമസ് കെ തോമസിനെതിരെയുള്ള കുറ്റം എന്താണെന്നും , മന്ത്രിസഭയിൽ എടുക്കാൻ പറ്റാത്ത ആളാണ് തോമസ് കെ തോമസ് എന്നു മുഖ്യമന്ത്രി പറയുന്നതിലെ കാര്യമെന്താണെന്നും ഇതെല്ലാം കൃത്യമായി പുറത്ത് വരണമെന്നും തോമസ് കെ തോമസിനെ ചോദ്യം ചെയ്യണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. എം.എല്‍.എമാരെ വിലയ്ക്കെടുന്നത് ഉത്തരേന്ത്യയിലെ നടക്കൂ, അത് കേരളത്തില്‍ നടക്കില്ലെന്നും ഇത് ഒരു മുന്നണിയുടെ പ്രശ്നമല്ല മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമാണെന്നും മുരളീധരൻ പറഞ്ഞു.
തോമസ് കെ തോമസിനെ ചോദ്യം ചെയ്യണമെന്ന് മുരളീധരൻ
