മുനമ്പം ഭൂമിത്തർക്കത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സമരസമിതി നേതാക്കൾ. വിഷയത്തിൽ ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് സമരസമിതി നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ ആശങ്കകൾ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചുവെന്നും വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായും സമരസമിതി നേതാവ് ജോസഫ് ബെന്നി പറഞ്ഞു. വി ഡി സതീശൻ്റെ ദേശത്തെ വീട്ടിൽ വെച്ചാണ് ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്.
മുനമ്പം ഭൂമിത്തർക്കത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സമരസമിതി നേതാക്കൾ
