തിരുവനന്തപുരം വാഴോട്ടുകോണം ഡിവിഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ കാണാനില്ലെന്ന് സിപിഎം. ഇദ്ദേഹം ഒരു മാസമായി ഒളിവിലാണെന്ന് പൊലീസും പറയുന്നു. ഡിവിഷനിൽ പലയിടത്തായി കൗൺസിലറെ കാണാനില്ലെന്ന് ഫ്ലെക്സ് വച്ച് ഡിവൈഎഫ്ഐയും രംഗത്തുണ്ട്. കഴിഞ്ഞ മാസം വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് ആർ സുഗതനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൗൺസിലറെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ് പറയുമ്പോഴും, ആർ സുഗതൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
തിരുവനന്തപുരം വാഴോട്ടുകോണം ഡിവിഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ കാണാനില്ലെന്ന് സിപിഎം
