മള്‍ട്ടിസ്ട്രാഡ വി4 ആര്‍എസിന്റെ ലോഞ്ചിനായി ഡ്യുക്കാറ്റി ഇന്ത്യ ഒരുങ്ങുകയാണ്. മള്‍ട്ടിസ്ട്രാഡ വി4ന്റെ ഈ പുതിയ വകഭേദം ഉയര്‍ന്ന പ്രകടനം നല്കാന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഇത് ഓഫ്-റോഡ് അഡ്വഞ്ചറുകളേക്കാള്‍ ട്രാക്ക് ഉപയോഗത്തിന് കൂടുതല്‍ അനുയോജ്യമാക്കുന്നു. ബിഎംഡബ്ല്യു എം 1000 എക്സ്ആറുമായി ഇത് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി4 ആര്‍എസിന് ഏകദേശം 30 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ വരാന്‍ സാധ്യതയുണ്ട്. എഞ്ചിന് സവിശേഷതകളുടെ കാര്യത്തില്‍, പാനിഗാലെ വി4ല്‍ കാണുന്ന അതേ 1,103 സിസി ഡെസ്മോസെഡിസി സ്ട്രാഡേല്‍ വി4 എഞ്ചിനാണ് മള്‍ട്ടിസ്ട്രാഡ വി4 ഞടനും കരുത്തേകുന്നത്. ഈ എഞ്ചിന് 177 ബിഎച്പി കരുത്തും 118 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡ വി4ന്റെ 170 ബിഎച്പിയെ മറികടന്ന് അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ ബൈക്കായി മാറുന്നു. നവീകരിച്ച അക്രപോവിക് എക്സ്ഹോസ്റ്റ് സിസ്റ്റവും ആര്‍എസ് മോഡലിന്റെ സവിശേഷതയാണ്. കൂടുതല്‍ സൗകര്യത്തിനായി സീറ്റ് ഉയരം 840 എംഎം മുതല്‍ 860 എംഎം വരെ ക്രമീകരിക്കാവുന്നതാണ്.