ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോനിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു ‘എംഎസ് ധോനി: ദ് അണ്‍ടോള്‍ഡ് സ്റ്റോറി’. ചിത്രത്തില്‍ ധോനിയായി എത്തിയത് അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തായിരുന്നു. പ്രേക്ഷക മനം കവര്‍ന്ന ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ ധോനിയുടെയും സുശാന്തിന്റേയും ആരാധകര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. എംഎസ് ധോനി: ദ് അണ്‍ടോള്‍ഡ് സ്റ്റോറി റീ റിലീസ് ചെയ്തിരിക്കുകയാണ്. ധോനിയുടെ 43-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്തത്. ജൂലൈ 5 മുതല്‍ 11 വരെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. നീരജ് പാണ്ഡെയാണ് എംഎസ് ധോനി: ദ് അണ്‍ടോള്‍ഡ് സ്റ്റോറി സംവിധാനം ചെയ്തത്. അരുണ്‍ പാണ്ഡെയും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അനുപം ഖേര്‍, ഭൂമിക ചൗള, കിയാര അദ്വാനി, ദിഷ പഠാനി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 2020 ജൂണ്‍ 14 നാണ് സുശാന്തിനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.