പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നു. എഡ്ജ് 50 പ്രോ, എഡ്ജ് 50 ഫ്യൂഷന്‍ എന്നിവയ്ക്ക് ശേഷം എഡ്ജ് 50 അള്‍ട്രാ എന്ന പേരിലാണ് പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഉടന്‍ തന്നെ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കും. അള്‍ട്രാ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ വരുന്ന ഫോണാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ഇതിനോടകം തന്നെ ആഗോളതലത്തില്‍ ഈ ഫോണ്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഏപ്രിലിലാണ് ഫോണിന്റെ ഗ്ലോബല്‍ ലോഞ്ച് നടത്തിയത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ എന്ന് അവതരിപ്പിക്കുമെന്ന കാര്യത്തിലാണ് ഇനി സ്ഥിരീകരണം വരാനുള്ളത്. പ്രീമിയം ഫോണ്‍ ആയത് കൊണ്ട് ഇതിന് ഏകദേശം 88,870 രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പോക്കോ എഫ് സിക്സിന് ശേഷം സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ ത്രീ ചിപ്പ്സെറ്റ് കരുത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഫോണായിരിക്കും ഇത്.