കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുകയാണ്. ശകുന്തള’യാകുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക സാമന്തയാണ്. ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മേനും. ശാകുന്തളത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ നാലിന് ആണ് ചചിത്രം റിലീസ് ചെയ്യുക. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ഗുണശേഖര്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്.
തെന്നിന്ത്യയുടെ പ്രിയ നായകന്‍ നാഗാര്‍ജുനയുടെ പുതിയ സിനിമ ‘ദ ഗോസ്റ്റ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ സട്ടരു ആണ്. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ‘ദ ഗോസ്റ്റ്’ എന്ന ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞ് റിലീസിന് തയ്യാറായി. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ‘ദ ഗോസ്റ്റ്’ എത്തുക. അനിഖ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഒക്ടോബര്‍ അഞ്ചിനാണ് റിലീസ് . ‘വിക്രം ഗാന്ധി’യെന്ന കഥാപാത്രമാണ് നാഗാര്‍ജുനയുടേത്. സോനാല്‍ ചൗഹാന്‍, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്ണവി ഗനത്ര എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ 160 രൂപ ഉയര്‍ന്നിരുന്നു. രണ്ട് ദിവസംകൊണ്ട് 560 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ ഉയര്‍ന്നു. ഇന്നലെ 20 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4650 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു.45 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3840 രൂപയാണ്.
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ആദ്യമായി ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 81 കടന്നു. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 39 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ്, രൂപയുടെ മൂല്യം 81 കടന്നത്. 81.18 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഇന്നലെ 80.86 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതാണ് രൂപയെ ബാധിച്ചത്.
നേപ്പാളില്‍ ഔദ്യോഗികമായി പ്രവേശനം പ്രഖ്യാപിച്ച് ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഒല ഇലക്ട്രിക്ക്. ഇതോടെ മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യ ആസ്ഥാനമായുള്ള നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ പട്ടികയിലേക്ക് ഒല ഇലക്ട്രിക്കും ചേര്‍ന്നു. ഇതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ പുറത്തിറക്കിയതിന് ശേഷം ഒല സ്‌കൂട്ടറുകള്‍ ലഭിക്കുന്ന ആദ്യത്തെ രാജ്യമായി നേപ്പാള്‍ മാറും. ഇന്ത്യയില്‍ അതിവേഗം വളരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനികളിലൊന്നാണ് ഒല ഇലക്ട്രിക്. 2021 ഓഗസ്റ്റ് 15 ന് ആണ് എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കമ്പനി പുറത്തിറക്കിയത്. അടുത്തിടെ, ഓല ഇലക്ട്രിക് എസ് 1 സ്‌കൂട്ടറിന്റെ അപ്ഡേറ്റ് പതിപ്പും പുറത്തിറക്കി.
ജീവിതത്തിന്റെ കഠിനമായ വെല്ലുവിളികളെ അതിജീവിച്ച് വിജയം നേടിയ എബ്രഹാം ലിങ്കന്റെ കുട്ടിക്കാലം. സത്വസന്ധതയുടെയും സ്ഥിരോത്സാഹത്തിന്റെയും അര്‍പ്പണബോധത്തിന്റെയും നിദര്‍ശനമായ ജീവിതഗന്ധിയായ പുസ്തകം. ‘കുട്ടിക്കാലം – എബ്രഹാം ലിങ്കണ്‍’. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 228 രൂപ.
ഭക്ഷണത്തിന് തൊട്ടുമുമ്പോ,ഭക്ഷണത്തിനാെപ്പമോ, ഭക്ഷണം കഴിഞ്ഞ ഉടനെയോ ഒരിക്കലും വെള്ളം കുടിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കും. അതുമാത്രമല്ല ശരീരത്തില്‍ വിഷാംശങ്ങള്‍ അടിഞ്ഞുകൂടുന്നതിനും ഇടയാക്കും. നാം കഴിക്കുന്ന ആഹാരത്തെ ദഹിക്കാന്‍ സഹായിക്കുന്നത് ആമാശത്തിലുള്ള ആസിഡുകളാണല്ലോ, ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിഞ്ഞയുടനെയോ വെള്ളം കുടിക്കുന്നത് ഈ ആസിഡുകളെ നേര്‍പ്പിക്കും. അതോടെ ആഹാരം ശരിയായ രീതിയില്‍ ദഹിക്കാതിരിക്കുകയും ആഹാരത്തില്‍ നിന്ന് വിറ്റാമിനുകളെയും ധാതുക്കളെയും ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കഴിക്കുന്ന ഭക്ഷണം വെള്ളത്തിന്റെ ആവശ്യകതയെ സ്വാധീനിച്ചേക്കാം. ഉദാഹരണത്തിന് ഫൈബര്‍ സ്വാഭാവികമായും വെള്ളം വലിച്ചെടുക്കുന്നു. സാലഡ് കഴിച്ചതിന് ശേഷം കൂടുതല്‍ ദാഹം അനുഭവപ്പെടുന്നതായി തോന്നാറില്ലേ. അതിന് കാരണം ഇതാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുമ്പോള്‍ മികച്ച ദഹനത്തിന് വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുന്നതിന് മുപ്പതുമിനിട്ട് മുമ്പോ കഴിച്ചശേഷം മുപ്പതുമിനിട്ട് കഴിഞ്ഞോ മാത്രമേ വെള്ളം കുടിക്കാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉറക്കമുണര്‍ന്ന ഉടന്‍ ചൂടാക്കി തണുപ്പിച്ച ഒരു ഗ്‌ളാസ് വെള്ളം കുടിക്കുന്നത് ആന്തരിക അവയവങ്ങളെ സജീവമാക്കുന്നതിനൊപ്പം വിസര്‍ജനത്തെ പ്രശ്‌നരഹിതമാക്കുകയും ചെയ്യും. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള വിഷവസ്തുക്കളെ നീക്കംചെയ്യാനും ഇത് സഹായിക്കും. കുളിക്കുന്നതിന് മുമ്പ് ഒരുഗ്‌ളാസ് വെള്ളംകുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും എന്നും വിദഗദ്ധര്‍ പറയുന്നു. ഒരാള്‍ക്ക് ഒരുദിവസം മൂന്നുലിറ്ററോളം വെള്ളം ആവശ്യമുണ്ട്. പലരും ഇതിനെക്കാള്‍ കൂടുതല്‍ വെള്ളം കുടിക്കാറുണ്ട്. പക്ഷേ, ശരിയായ രീതിയിലല്ലാത്തതിനാല്‍ ഇവര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കാറില്ല എന്നുമാത്രം. ഒരുമിച്ചാണ് ഇവര്‍ വെള്ളം കുടിക്കുന്നത്. ഇടവിട്ട് ഇടവിട്ടാണ് വെള്ളം കുടിക്കേണ്ടത്. അതായത് ഒന്നോരണ്ടോ കവിളില്‍ കൂടുതല്‍ ഒരിക്കലും കുടിക്കരുത്. ഒരിക്കല്‍ കുടിച്ചുകഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുശേഷമേ പിന്നീട് കുടിക്കാവൂ. മൂന്നുമണിക്കൂറെങ്കിലും എടുത്തുമാത്രമേ ഒരു ലിറ്റര്‍ വെള്ളം കുടിച്ചുതീര്‍ക്കാന്‍ പാടുള്ളൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 80.95, പൗണ്ട് – 90.51, യൂറോ – 79.14, സ്വിസ് ഫ്രാങ്ക് – 82.64, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.45, ബഹറിന്‍ ദിനാര്‍ – 214.73, കുവൈത്ത് ദിനാര്‍ -261.36, ഒമാനി റിയാല്‍ – 210.28, സൗദി റിയാല്‍ – 21.53, യു.എ.ഇ ദിര്‍ഹം – 22.04, ഖത്തര്‍ റിയാല്‍ – 22.24, കനേഡിയന്‍ ഡോളര്‍ – 59.90.