web cover 81

മരുന്നു കുറിച്ചു നല്‍കാന്‍ മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കു വന്‍തുക പാരിതോഷികവും സൗജന്യങ്ങളും നല്‍കുന്നതു തടയണമെന്നും പത്തു ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി. പാരസെറ്റമോള്‍ ഗുളികയായ ‘ഡോളോ 650’ രോഗികള്‍ക്കു കുറിച്ചു നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപയുടെ പാരിതോഷികങ്ങളും സമ്മാനങ്ങളും നല്‍കിയെന്ന വെളിപെടുത്തല്‍ ഗുരുതരമെന്ന് സുപ്രീം കോടതി. ആദായനികുതി വകുപ്പ് ഇക്കാര്യം കണ്ടെത്തിയിരുന്നു. വിഷയം ഉന്നയിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരുടെ സംഘടനയാണ് കോടതിയെ സമീപിച്ചത്.

വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം വഴിയാധാരമാകന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. പുനരധിവാസത്തിന് അധികമായി വേണ്ട മൂന്ന് ഏക്കര്‍ സ്ഥലംകൂടി ഏറ്റെടുക്കുന്നതു ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യോഗം ചേരും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ സമരക്കാരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. ഏഴു വിഷയങ്ങളില്‍ ഉറപ്പു ലഭിച്ചാലേ സമരം അവസാനിപ്പിക്കൂവെന്നു സമരസമിതി. മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. (ജീവന്മരണ പോരാട്ടം: ഫ്രാങ്ക്ലി സ്പീക്കിംഗ്. https://dailynewslive.in/frankly-speaking-18-08-life-and-death-strugg-le/)

തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് യൂറിയ കലര്‍ത്തിയ പാല്‍. കേരള- തമിഴ്നാട് അതിര്‍ത്തിയിലെ മീനാക്ഷിപുരം ചെക്പോസ്റ്റില്‍ 12,750 ലിറ്റര്‍ പാലാണ് പിടികൂടിയത്. തമിഴ്നാട്ടില്‍നിന്നു കൊണ്ടുവരികയായിരുന്ന പാലില്‍ യൂറിയ കണ്ടെത്തി. കൊഴുപ്പിതര പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാനാണ് യൂറിയ കലര്‍ത്തിയത്. പാലുമായി വന്ന ടാങ്കര്‍ തമിഴുനാട്ടിലേക്കുതന്നെ തിരിച്ചയച്ചു.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

പ്രിയ വര്‍ഗ്ഗീസിന്റെ നിയമനം രാഷ്ട്രീയ നാടകമാണെന്നും രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറായ തന്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വൈസ് ചാന്‍സലര്‍ നടപടിയെടുത്താല്‍ അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവര്‍ണര്‍. എന്നാല്‍ നിയമനത്തിനുള്ള റാങ്ക്ലിസ്റ്റ് സ്റ്റേ ചെയ്യുന്നതിനു മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണു സിന്‍ഡിക്കറ്റിന്റെ തീരുമാനം. ഗവര്‍ണറുടെ നടപടി രാഷ്ട്രീയ നാടകമാണെന്നു പ്രിയ വര്‍ഗീസ് ഫേസ് ബുക്കില്‍ ആരോപിച്ചു.

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് പോലീസ് അട്ടിമറിച്ചെന്ന് പരാതിക്കാരി. വ്യാജ പരാതിയെന്ന പോലീസ് റിപ്പോര്‍ട്ടിനെതിരെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. വ്യാജ പരാതിയാണെന്ന് ആരോപിച്ച് കേസ് അവസാനിപ്പിക്കാനും പരാതിക്കാരിക്കെതിരേ കേസെടുക്കാനും പോലീസ് തീരുമാനിച്ചിരിക്കേയാണ് പരാതിക്കാരി പോലീസിനെതിരേ ആരോപണം ഉന്നയിച്ചത്.

യാത്രക്കാരന്‍ കടത്തിക്കൊണ്ടു വന്ന സ്വര്‍ണം 25,000 രൂപ കോഴ വാങ്ങി വിമാനത്താവളത്തിനു പുറത്തെത്തിച്ച കസ്റ്റംസ് സൂപ്രണ്ടിനെ പൊലീസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പയാണ് പിടിയിലായത്. ഇയാളില്‍നിന്ന് വിദേശത്തുനിന്ന് എത്തിച്ച 320 ഗ്രാം സ്വര്‍ണവും പാസ്പോര്‍ട്ടുകളും ആഡംബര വസ്തുക്കളും പിടിച്ചെടുത്തു.

*

class="selectable-text copyable-text nbipi2bn">ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നല്‍കിയ ചികത്സ സൗകര്യങ്ങളെക്കുറിച്ചു റിപ്പോര്‍ട്ടു വേണമെന്ന് സുപ്രീം കോടതി. കാസര്‍ഗോഡ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സെക്രട്ടറിയോടാണ് ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിസ്ഥാനം സിപിഐക്കും അവകാശപ്പെട്ടതാണെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍. ഒന്നോ രണ്ടോ വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിപദം വാങ്ങിയെടുക്കണം. എന്നാല്‍ സിപിഐയുടെ പ്രധാന വകുപ്പുകള്‍ സിപിഎം പിടിച്ചെടുത്ത് മറ്റു ഘടകകക്ഷികള്‍ക്കു നല്‍കിയതു ശരിയായ നടപടിയല്ലെന്നും ഒരു വിഭാഗം പ്രതിനിധികള്‍ വിമര്‍ശിച്ചു.

സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ ജാമ്യം അനുവദിച്ച ജഡ്ജി ഏതു കാലത്താണ് ജീവിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോടതിയുടെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണ്. നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതിതേടി മനുഷ്യര്‍ എവിടേക്ക് പോകുമെന്നും അദ്ദേഹം ചോദിച്ചു.

സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗര്‍ഭാഗ്യകരമെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇങ്ങനെയുള്ള വിധികള്‍ ആ പ്രതീക്ഷയ്ക്ക് എതിരാണ്. വീണാ ജോര്‍ജ് പ്രതികരിച്ചു.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ എഴുതിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റി’ന്റെ മലയാള പരിഭാഷയായ ‘നക്ഷത്രധൂളികളു’ടെ പ്രകാശനം ഇന്നു 11 ന് തൃശൂരില്‍. റോസ്മേരി പരിഭാഷപ്പെടുത്തിയ പുസ്തകം സംവിധായകരായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്നാണ് പ്രകാശനം ചെയ്യുന്നത്. പ്രസാധകരായ മാതൃഭൂമി ബുക്സിലാണു ചടങ്ങ്. മോഹന്‍ലാല്‍ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

നടന്‍ ജയറാമിന് സര്‍ക്കാരിന്റെ ആദരം. കൃഷിയിലും പശുവളര്‍ത്തലിലും മികവു തെളിയിച്ച ജയറാം കര്‍ഷകദിനമായ ഇന്നലെ സംസ്ഥാന കൃഷിവകുപ്പിന്റെ ആദരം ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദരിച്ചത്. പെരുമ്പാവൂരിലെ ജയറാമിന്റെ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദരം.

ആലപ്പുഴ പുന്നപ്രയിയില്‍ യുവാവ് ട്രെയിനിടിച്ചു മരിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഓടിച്ചതുമൂലമാണെന്ന് കുടുംബം. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

കൊച്ചിയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അര്‍ഷാദിനെ അറസ്റ്റു ചെയ്തു. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അര്‍ഷാദ് മയക്കുമരുന്ന് കേസില്‍ റിമാന്‍ഡിലായതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാനായില്ല. കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്നു കോടതിയെ സമീപിക്കും.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതി ഏഴു വര്‍ഷം തടവിനു ശിക്ഷിച്ച തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട സീതത്തോട് സ്വദേശി ജയ്മോന്‍ ലാലു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. അഞ്ചു വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജെയ്മോന്‍ ലാലു സുപ്രീം കോടതിയെ സമീപിച്ചത്.

കോഴിക്കാഷ്ടം നിറച്ച ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്തിയ കേസിലെ മുഖ്യപ്രതി കര്‍ണ്ണാടക കൂര്‍ഗ് സ്വദേശി സോമശേഖരയെ(45) മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം മോങ്ങത്തേക്കു കൊണ്ടുവരികയായിരുന്ന 10,000 ഓഡിനറി ഡിറ്റനേറ്റര്‍, 6,750 കിലോ ജലാറ്റിന്‍ സ്റ്റിക് (54,810 എണ്ണം), 38,872. 5 മീറ്റര്‍ നീളമുള്ള 213 റോള്‍ സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്.

ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ഓഫീസ് ജീവനക്കാര്‍ സഞ്ചരിച്ച വാഹനം തെങ്കാശിയില്‍ വാഹനാപകടത്തില്‍ പെട്ടു. സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടം കാണാന്‍ പോയി മടങ്ങുമ്പോള്‍ വാഹനം മരത്തിലിടിക്കുകയായിരുന്നു. പേഴ്സണല്‍ അസിസ്റ്റന്റുമാരായ പി.ദീപു, എം.ആര്‍ ബിജു, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ പ്രശാന്ത് ഗോപാല്‍, വി.ആര്‍. മിനി, മിനിയുടെ ഭര്‍ത്താവ് സുരേഷ് എന്നിവര്‍ക്കു പരിക്കേറ്റു.

കൂടംകുളം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണോ വിഴിഞ്ഞം സമരത്തിനു പിന്നിലെന്നു പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തില്‍നിന്ന് സമരക്കാര്‍ പിന്മാറണമെന്നും സുരേന്ദ്രന്‍.

കോട്ടയം അയര്‍ക്കുന്നത്ത് എഐറ്റിയുസി യൂണിയന്‍ അംഗമായ തൊഴിലാളിയെ പോലീസ് വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നു പരാതി. കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അതിക്രമിച്ചു കയറി ഫുള്‍ജയന്‍ സിയൂസിനെ അയര്‍ക്കുന്നം പോലീസ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം.

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍ ആറു കുപ്പി മാഹി മദ്യവുമായി അറസ്റ്റില്‍. കണ്ണൂര്‍ ഡിപ്പോയില്‍ മദ്യപിച്ചെത്തിയ കെ സ്വിഫ്റ്റ് ഡ്രൈവര്‍ കൊല്ലം സ്വദേശി എസ്. ഷിജുവിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് മുതലക്കുളത്തു വാഹന പരിശോധനക്കിടെ 112 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചക്കുംകടവ് ആനമാട് ഖദീജ മഹലില്‍ ഷക്കീല്‍ ഹര്‍ഷാദാണ് (34) പൊലീസിന്റെ പിടിയിലായത്.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ റാഗിംഗിന് ഇരയായതിനെതിരേ പരാതിപ്പെടാന്‍ സ്‌കൂളില്‍ എത്തിയ കുടുംബത്തെ സ്‌കൂള്‍ ചെയര്‍മാന്‍ അധിക്ഷേപിച്ചെന്നു പരാതി. തൃശൂര്‍ മാളയിലെ ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാനെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ആരോപണം ചെയര്‍മാന്‍ രാജു ഡേവിസ് നിഷേധിച്ചു.

ഇടുക്കി മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക മറിഞ്ഞ് ഡ്രൈവര്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി സെന്തില്‍ കുമാര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ക്കു പരിക്ക്. റബ്ബര്‍ പാല്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ഭാര്യ പ്രസവിക്കാന്‍ പോയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാവികനെ കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ബെഹ്‌റൂര്‍ സ്വദേശി ഹന്‍സ് രാജ് (26) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണി ആയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

എറണാകുളം പുത്തന്‍തോടില്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിനിടെ ഒമ്പതര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ചവിട്ടുനാടകം അധ്യാപകനെ വെറുതേ വിട്ട ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതി നോട്ടീസ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് പ്രതി ചവിട്ടുനാടകം അധ്യാപകന്‍ സഹദേവന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

പതിനഞ്ചുകാരനെ ഒരു വര്‍ഷമായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കുറ്റിപ്പാല ചെനപ്പുറം സ്വദേശികളായ കുണ്ടില്‍ മുസ്തഫ (55), തവരംകുന്നത്ത് റസാഖ് (39), കുന്നത്തേടത്ത് സമീര്‍ (38) എന്നിവരെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്.

കേരളം, തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഐഎസ് കേസില്‍ എന്‍ഐഎ കുറ്റപത്രം നല്‍കി. തമിഴ്നാട് സ്വദേശി സാദിഖ് ബാഷ അടക്കം നാലു പേര്‍ക്കെതിരെ ചെന്നൈ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ അടക്കം എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

മഹാരാഷ്ട്ര റായിഗഡിലെ ഹര ഹരേശ്വര്‍തീരത്ത് യന്ത്രത്തോക്കുകളുമായി ബോട്ട്. മൂന്ന് എകെ 47 തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. നാട്ടുകാരാണ് ബോട്ടിനെക്കുറിച്ച് പൊലീസിനു വിവരം നല്‍കിയത്.

അവിഹിതബന്ധം സംശയിച്ച് ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ച 29 കാരി ഭാര്യ അറസ്റ്റിലായി. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവ് എല്‍ തങ്കരാജിന്റെ(32) സ്വകാര്യ ഭാഗങ്ങളില്‍ 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കാവേരിപക്കം പൊലീസ് തങ്കരാജിന്റെ ഭാര്യ ടി പ്രിയയെ (29) അറസ്റ്റു ചെയ്തു.

പീഡനക്കേസില്‍ ബി ജെ പി നേതാവ് ഷാനവാസ് ഹുസൈനെതിരെ കേസെടുക്കണമെന്ന് ഡല്‍ഹി പൊലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. യുവതിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിമുഖത കാട്ടിയെന്നു ഹൈക്കോടതി വിമര്‍ശിച്ചു.

ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികള്‍ ബ്രാഹ്‌മണരാണെന്നും നല്ല സംസ്‌കാരത്തിനുടമകളാണെന്ന് ബിജെപി എംഎല്‍എ. ഗുജറാത്തിലെ ഗോധ്രയില്‍ നിന്നുള്ള നിയമസഭാംഗമായ സി.കെ. റൗല്‍ജിയാണ് ജയില്‍ മോചിതരായ കുറ്റവാളികളെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്.

ലൈംഗികബന്ധം നിഷേധിച്ചതിനു ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബെംഗളൂരുവിലെ മഡിവാളയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ പൃഥ്വിരാജ് സിംഗ് ആണ് ഭാര്യ ജ്യോതി കുമാരിയെ കൊലപ്പെടുത്തി മൃതദേഹം മലയിടുക്കില്‍ തള്ളിയത്. പൃഥ്വിരാജ് സിംഗിനെ അറസ്റ്റു ചെയ്തു.

ട്വിറ്റര്‍ ഉപയോഗിച്ചതിനു സൗദി അറേബ്യയില്‍ യുവ ഗവേഷകയ്ക്ക് 34 വര്‍ഷം ജയില്‍ ശിക്ഷ. ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയായ സല്‍മ അല്‍ – ശെഹാബിനെയാണ് ശിക്ഷിച്ചത്. രാജ്യത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന വിമതരെ സഹായിച്ചുവെന്നാണ് സല്‍മയ്ക്കെതിരെ കുറ്റം ചുമത്തിയത്.

സിംബാബ്വെയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. സിംബാബ്വെ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 30.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ വിജയത്തിലെത്തി. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ 72 പന്തുകളില്‍ നിന്ന് നേടിയ 82 റണ്‍സും ശിഖര്‍ ധവാന്‍ 113 പന്തുകളില്‍ നിന്ന് നേടിയ 81 റണ്‍സുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.

സ്റ്റാറ്റസ് കണ്ടു എന്നത് സ്റ്റാറ്റസ് പങ്കുവെച്ചയാള്‍ അറിയുന്നത് ഒഴിവാക്കാനുള്ള സംവിധാനം പുറത്തിറക്കി വാട്‌സ് ആപ്പ്. സ്റ്റാറ്റസ് ഇട്ടയാള്‍ക്ക് ആരെല്ലാം ഇത് കണ്ടു എന്ന് നോക്കാന്‍ സംവിധാനമുണ്ട്. എന്നാല്‍ താന്‍ കണ്ടു എന്നത് സ്റ്റാറ്റസ് ഇട്ടയാള്‍ അറിയാതിരിക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. രഹസ്യമായി മറ്റൊരാളുടെ സ്റ്റാറ്റസ് കാണാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ സെറ്റിംഗ്‌സില്‍ കയറി അക്കൗണ്ട് ഓപ്പണ്‍ ചെയ്യണം. പ്രൈവസി തെരഞ്ഞെടുത്ത ശേഷ റീഡ് റിസീപ്റ്റ്‌സ് ഡിസെബിള്‍ ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റാറ്റസ് ഇട്ടയാളുടെ വ്യൂ ലിസ്റ്റില്‍ ഡിസെബിള്‍ ചെയ്തയാളുടെ പേരുണ്ടാവില്ല. ബ്ലൂ ടിക്കും ഒഴിവാക്കാനാകും. ആന്‍ഡ്രോയിഡ് ഫോണിലെ ഫയല്‍ മാനേജറിലെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഫോള്‍ഡര്‍ വഴിയുംഇതുപോലെ സ്റ്റാറ്റസ് കാണാന്‍ സാധിക്കും. സ്റ്റാറ്റസ് ടാബില്‍ ക്ലിക്ക് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ എല്ലാ സ്റ്റാറ്റസ് ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്യും. ഫോണിലെ സ്റ്റോറേജിലാണ് ഇവ സൂക്ഷിക്കുക. ഇന്റേണല്‍ സ്റ്റോറേജ് തുറന്ന് വാട്‌സ്ആപ്പില്‍ ക്ലിക്ക് ചെയ്യുന്നതോടെ സ്റ്റാറ്റസ് കാണാന്‍ സാധിക്കും. മീഡിയ ഫോള്‍ഡര്‍ തുറന്നാണ് ചിത്രങ്ങള്‍ കാണേണ്ടത്.

ഇന്‍ഷ്വറന്‍സ് രംഗത്ത് എതിരാളികളെ നിഷ്പ്രഭരാക്കിയുള്ള എല്‍.ഐ.സിയുടെ മുന്നേറ്റം തുടരുന്നു. ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെലവപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുപ്രകാരം 68.57 ശതമാനമാണ് ജൂലായില്‍ എല്‍.ഐ.സിയുടെ വിഹിതം. ജൂണിലെ 65.42 ശതമാനത്തില്‍ നിന്നാണ് കുതിപ്പ്. കഴിഞ്ഞവര്‍ഷം ജൂലായില്‍ 65.11 ശതമാനമായിരുന്നു. 29,117 കോടി രൂപയാണ് എല്‍.ഐ.സി കഴിഞ്ഞമാസം മൊത്തം പ്രീമിയം ഇനത്തില്‍ സമാഹരിച്ചത്. 2021 ജൂലായില്‍ 12,031 കോടി രൂപയായിരുന്നു. എസ്.ബി.ഐയുടെ കീഴിലെ എസ്.ബി.ഐ ലൈഫ് 7.02 ശതമാനം വിപണിവിഹിതവുമായി രണ്ടാമത്തെ വലിയ കമ്പനിയായി. ജൂണില്‍ വിഹിതം 7.59 ശതമാനമായിരുന്നു. കമ്പനിയുടെ പ്രീമിയം സമാഹരണം 5,145 കോടി രൂപയില്‍ നിന്ന് 54 ശതമാനം ഉയര്‍ന്ന് 7,915 കോടി രൂപയിലെത്തി. വിഹിതം 8.01 ശതമാനത്തില്‍ നിന്ന് 6.01 ശതമാനത്തിലേക്ക് താഴ്‌ന്നെങ്കിലും എച്ച്.ഡി.എഫ്.സി ലൈഫാണ് മൂന്നാമത്. 4.02 ശതമാനവുമായി ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ലൈഫാണ് നാലാമത്; ഒരുവര്‍ഷം മുമ്പ് കമ്പനിക്ക് 5.08 ശതമാനം വിപണിവിഹിതമുണ്ടായിരുന്നു.

വിജയ് ദേവെരകൊണ്ട നായകനായ ‘ലൈഗറി’ന്റെ വലിയ പ്രമോഷണാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴിതാ ‘ലൈഗറി’നായി ട്വിറ്ററില്‍ ഒരു ഹാഷ്ടാഗ് ഇമോജിയും അവതരിപ്പിച്ചു. വിജയ് ദേവെരെകൊണ്ടയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയാണ് ഇമോജി. ‘#Liger’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാല്‍ ഈ ഇമോജി തെളിയും. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ‘ലൈഗര്‍’ എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷന്‍ രംഗങ്ങളുമുണ്ട് ചിത്രത്തില്‍.

ആലിയ ഭട്ട് നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ഡാര്‍ലിംഗ്സ്’. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളായ റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. ജസ്മീത് കെ റീന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസ് ആയിട്ട് എത്തിയ ചിത്രം ഇപ്പോഴും ട്രെന്‍ഡിംഗാണ്. നെറ്റ്ഫ്ലിക്സിലെ ഗ്ലോബല്‍ ടോപ് ടെന്നില്‍ തുടര്‍ച്ചയായി രണ്ടാഴ്ച നാലാം സ്ഥാനത്തുണ്ടായിരുന്ന ‘ഡാര്‍ലിംഗ്സ്’ ഇപ്പോള്‍ രണ്ടാമത് എത്തിയിരിക്കുകയാണ്. 24 മില്യണ്‍ മണിക്കൂറിലധികം വാച്ചിംഗ് അവേഴ്സും ചിത്രത്തിനായി. യുകെ, ബ്രസീല്‍ തുടങ്ങിയവ ഉള്‍പ്പടെ 28 രാജ്യങ്ങളില്‍ ചിത്രം ട്രെന്‍ഡിംഗിലാണ്. ഇന്ത്യ, സിംഗപ്പൂര്‍, ബഹറൈന്‍, ഹോംഗ് കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം ഒന്നാം സ്ഥാനത്തുമാണ്. വിജയ് വര്‍മയും ഷെഫാലി ഷായും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ആള്‍ട്ടോ ശ്രേണിയിലെ കെ 10 പതിപ്പിന്റെ പുതുതലമുറ മോഡല്‍ അവതരിപ്പിച്ചു. ഒരു കാലത്ത് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്മെന്റ് ഭരിച്ചിരുന്ന ആള്‍ട്ടോ ശ്രേണിയിലെ കെ 10 അത്യാധുനിക സൗകര്യങ്ങളോടെയാണ് തിരികെ എത്തിയത്. 3.99ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. എട്ടു വേരിയന്റുകളിലാണ് കാര്‍ അവതരിപ്പിച്ചത്. സോളിഡ് വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ, സിസ്ലിംഗ് റെഡ്, സ്പീഡി ബ്ലൂ, എര്‍ത്ത് ഗോള്‍ഡ് എന്നി പുതുമയാര്‍ന്ന ആറ് കളര്‍ ഓപ്ഷനുകളില്‍ അണിഞ്ഞൊരുങ്ങിയാണ് കെ10 ഹാച്ച്ബാക്കിന്റെ വരവ്.

നിരന്തരം ചതിക്കുന്ന ബോധത്തിനും ജീവിതത്തിനും മീതെ യേശു എന്ന പ്രത്യാശകൊണ്ടൊരു സുരക്ഷാകവചം തീര്‍ക്കാന്‍ ശ്രമിക്കുന്ന ജറീറ്റയുടെയും മകള്‍ ജസബലിന്റെയും കഥ പറയുന്ന ഹൃദയഭുക്ക്, പരാജിതനായ ഒരെഴുത്തുകാരന്റെയും വിസ്മയവേഗത്തിലുള്ള പ്രശസ്തികൊണ്ട് പിതാവിന്റെ അപകര്‍ഷബോധത്തിന് സ്വയമറിയാതെ ആക്കംകൂട്ടുന്ന എഴുത്തുകാരനായ മകന്‍ ഐവാന്റെയും അവര്‍ക്കിടയില്‍ സ്വന്തം നിലപാട് എന്ന വിഷമഘട്ടത്തില്‍പ്പെട്ടുപോകുന്ന ഭാര്യയും അമ്മയുമായ എസ്‌തേറിന്റെയും ജീവിതം പറയുന്ന ഹിഡുംബി… തുടങ്ങി പന്ത്രണ്ടു കഥകള്‍. വി.കെ. ദീപയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ‘ഹൃദയ ഭുക്ക്’. മാതൃഭൂമി ബുക്സ്. വില 171 രൂപ.

അകാല ആര്‍ത്തവവിരാമം ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകള്‍, ആര്‍ത്തവവിരാമം, ഹൃദ്രോഗ സാധ്യത എന്നിവ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി 1.4 ദശലക്ഷത്തിലധികം സ്ത്രീകളെ പഠനത്തില്‍ ഉള്‍പ്പെടുത്തി. ആര്‍ത്തവ വിരാമത്തെ പ്രിമച്വര്‍ അഥവാ അകാല ആര്‍ത്തവവിരാമം എന്നു പറയുന്നു. 40 വയസ്സിന് മുമ്പ് സംഭവിക്കുന്ന അകാല ആര്‍ത്തവവിരാമം, ഹൃദയസ്തംഭനത്തിനും ഏട്രിയല്‍ ഫൈബ്രിലേഷനുമുള്ള ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ക്രമരഹിതമോ വേഗത്തിലുള്ളതോ ആയ ഹൃദയമിടിപ്പ്, ഇത് ഹൃദയത്തില്‍ രക്തം കട്ടപിടിക്കുന്നതിന് കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു. അകാല ആര്‍ത്തവവിരാമമുള്ള സ്ത്രീകള്‍ക്ക് അവരുടെ സമപ്രായക്കാരേക്കാള്‍ ഹൃദയസ്തംഭനമോ ഏട്രിയല്‍ ഫൈബ്രിലേഷനോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ജേണലായ യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അകാല ആര്‍ത്തവവിരാമം ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ അളവ് കുറയുകയും 40 വയസ്സിന് താഴെയുള്ള സ്ത്രീകളില്‍ 1 ശതമാനം ബാധിക്കുകയും ചെയ്യുന്നു. പഠനത്തില്‍, പ്രായം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മദ്യം, പുകവലി, വരുമാനം, ബിഎംഐ, ഹൈപ്പര്‍ടെന്‍ഷന്‍, ടൈപ്പ് 2 പ്രമേഹം, ക്രോണിക് തുടങ്ങിയ ഘടകങ്ങളുമായി ക്രമീകരിച്ചതിന് ശേഷം അകാല ആര്‍ത്തവവിരാമം, ആര്‍ത്തവവിരാമത്തിലെ പ്രായം, ഏട്രിയല്‍ ഫൈബ്രിലേഷന്‍, ഹൃദയസ്തംഭനം എന്നിവ തമ്മിലുള്ള ബന്ധം ഗവേഷകര്‍ പരിശോധിച്ചു.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒരു അലക്കുകാരന്‍ തന്റെ കഴുതയെ വിറകുവെട്ടുകാരന് വിറ്റു. പക്ഷേ, ഒരാഴ്ച തികയുന്നതിന് മുമ്പേ വിറകുവെട്ടുകാരന്‍ അലക്കുകാരന്റെ വീട്ടില്‍ വന്ന് കുറെ ചീത്തവിളിച്ചു. നിങ്ങള്‍ എന്നെ കബളിപ്പിച്ചു. ഈ കഴുത ഒരു പണിയുമെടുക്കില്ല. എനിക്കാ എല്ലാ ദിവസവും വിറക് ശേഖരിക്കേണ്ടതാണ്. ഇതിനെ എത്ര തല്ലിയാലും വരില്ല. ഭക്ഷണവും ഉറക്കവും മാത്രമേ ഇതിനുള്ളൂ. അപ്പോള്‍ അലക്കുകാരന്‍ പറഞ്ഞു: ക്ഷമിക്കണം. അത് അതിന്റെ കുറ്റമല്ല. എന്റെ കുറ്റമാണ്. എനിക്ക് ആഴ്ചയില്‍ രണ്ടു ദിവസമേ ജോലിയുണ്ടാകാറുള്ളൂ. തുണി ശേഖരിക്കാന്‍ പോകാനും തുണി കഴുകി തിരിച്ചേല്‍പ്പിക്കാനും. പുതിയ ഉടമസ്ഥന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറുവാന്‍ അതിന് കുറച്ച് സമയം അനുവദിക്കുക. ഉടമയുടെ ല ക്ഷ്യങ്ങളെക്കാളോ ശീലങ്ങളേക്കാളോ വലുതാകില്ല തൊഴിലാളിയുടെ ദിനചര്യകളും കര്‍മ്മങ്ങളും. താന്‍ രൂപപ്പെടുത്തിയ നടപടിക്രമങ്ങള്‍ക്കനുസരിച്ചായിരിക്കും തന്റെ കൂടെയുള്ളവരെ ഓരോ ഉടമകളും നേതാക്കളും ക്രമീകരിക്കുക. നേതാക്കളുടെ പ്രഘോഷണങ്ങളാണ് അനുയായിയുടെ മഹദ് വചനങ്ങള്‍. ഓരോ ഉടമസ്ഥനും ചില ലക്ഷ്യങ്ങളും അവയിലേക്കെത്താന്‍ ചില വഴികളും ഉണ്ടായിരിക്കും. അത് അവര്‍ തന്റെ അനുയായികളെ പഠിപ്പിക്കുന്നുണ്ടായിരിക്കും. മികവുറ്റ ലക്ഷ്യങ്ങളും സഞ്ചാരപദങ്ങളും ഉള്ളവരുടെ കൂടെ യാത്ര ചെയ്യുക എന്നതാണ് വലിയ നേട്ടങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴി. നമുക്കും മികവിനൊപ്പം സഞ്ചരിക്കാന്‍ ശീലിക്കാം – ശുഭദിനം.