മോഹന്‍ലാല്‍ സാധാരണക്കാരമായി അഭിനയിക്കുന്ന ചിത്രമാണ് ‘തുടരും’. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. ഇതോട് അനുബന്ധിച്ച് രണ്ട് ദിവസം മുന്‍പ് പുറത്തുവിട്ട ആദ്യ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന് വേണ്ടി എംജി ശ്രീകുമാര്‍ പാടി എന്നതാണ് ഗാനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഈ ഗാനം ഇപ്പോള്‍ ട്രെന്റിങ്ങില്‍ ഇടം നേടിയിരിക്കുകയാണ്. യുട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ് കണ്മണിപ്പൂവേ എന്ന ഗാനം. റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ 2 മില്യണ്‍ വ്യൂസും ഗാനം നേടിയിട്ടുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഷണ്മുഖം എന്ന കഥാപാത്രത്തിന്റെ കുടുംബത്തെ കാണിച്ചു കൊണ്ടെത്തിയ ഗാനം മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് തുടരും. ഒരു റിയലിസ്റ്റിക് നായക കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഷണ്മുഖന് എന്നാണ് കഥാപാത്ര പേര്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്.