മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മോണ്‍സ്റ്ററിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്‌തേക്കും. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഒരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.
ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുള്ള കനത്ത വെല്ലുവിളികളില്‍ തട്ടി ഓഹരിവിപണികള്‍ ചാഞ്ചാടുന്നതില്‍ ആശങ്കപ്പെട്ട് നിക്ഷേപകര്‍ ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളെ കൈയൊഴിയുന്നു. കഴിഞ്ഞ ജൂണില്‍ 15,497 കോടി രൂപയുടെ നിക്ഷേപമെത്തിയ ഇക്വിറ്റി മ്യൂച്വല്‍ഫണ്ടില്‍ ജൂലായില്‍ വന്നത് 8,898 കോടി രൂപ മാത്രം; 42 ശതമാനം ഇടിവ്. അതേസമയം, ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം) 35.64 ലക്ഷം കോടി രൂപയില്‍ നിന്ന് 37.74 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കടപ്പത്ര (ഡെറ്റ്) മ്യൂച്വല്‍ഫണ്ടുകളിലേക്ക് ജൂലായില്‍ 4,930 കോടി രൂപ നിക്ഷേപമെത്തി. ജൂണില്‍ കണ്ടത് 92,247 കോടി രൂപയുടെ നിക്ഷേപ പിന്‍വാങ്ങലായിരുന്നു. വ്യക്തിഗത നിക്ഷേപകര്‍ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന എസ്.ഐ.പി വഴിയുള്ള നിക്ഷേപവും ജൂലായില്‍ കുറഞ്ഞു. എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 5.55 കോടിയില്‍ നിന്നുയര്‍ന്ന് 5.61 കോടിയിലെത്തി.
നോക്കിയ കൊടുത്ത പണിയില്‍ പെട്ടിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളായ ഓപ്പോയും വണ്‍പ്ലസും. ഇരുവരും ജര്‍മനിയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന നിര്‍ത്തി വെച്ചിരിക്കുകയാണ് ഇപ്പോള്‍. ഇരുകമ്പനികള്‍ക്കുമെതിരെ നോക്കിയ കേസ് നല്‍കിയിരുന്നു. ഇതില്‍ ഇരു കമ്പനികളും പരാജയപ്പെട്ടതോടെയാണ് രാജ്യത്തെ ഫോണ്‍ വില്പന നിര്‍ത്തി വെച്ചത്. കമ്പനിയുടെ വെബ്‌സൈറ്റിലും മാറ്റം വരുത്തിയിട്ടുണ്ട്. 4ജി, 5ജി സിഗ്‌നലുകള്‍ കൈകാര്യം ചെയ്യുന്ന ഓപ്പോയും വണ്‍പ്ലസും പേറ്റന്റുള്ള സാങ്കേതിക വിദ്യ ലൈസന്‍സില്ലാതെ ഉപയോഗിച്ചു എന്നാണ് ആരോപണം. ഇതിനാണ് ഇരു കമ്പനികള്‍ക്കുമെതിരെ നോക്കിയ കേസ് നല്‍കിയിരിക്കുന്നത്.
കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ഇന്ത്യന്‍ 2 വില്‍ മറ്റൊരു സൂപ്പര്‍താരം കൂടിയെത്തുന്നു. ഇന്ത്യന്‍ 2 വില്‍ കമല്‍ഹാസനൊപ്പം സത്യരാജും പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 35 വര്‍ഷത്തിന് ശേഷമാണ് കമല്‍ഹാസനും സത്യരാജും ഒരു സിനിമയില്‍ ഒന്നിക്കുന്നത്. ഇന്ത്യന്‍ 2′ വില്‍ നടന്‍ നെടുമുടി വേണുവിന് പകരക്കാരനായി മലയാളി താരം നന്ദു പൊതുവാള്‍ അഭിനയിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതിനോടകം നെടുമുടി വേണുവിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ നന്ദു പൊതുവാളിനെ വെച്ച് പൂര്‍ത്തീകരിക്കും. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേകും കഴിഞ്ഞ കോവിഡ് കാലത്ത് അന്തരിച്ചിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി കാര്‍ത്തിക്കാണ് സിനിമയിലെത്തുന്നത്.
പുതിയ സ്‌കോര്‍പിയോ ക്ലാസിക് 2022 ഓഗസ്റ്റ് 12-ന് അനാച്ഛാദനം ചെയ്യുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്ഥിരീകരിച്ചു. ശ്രദ്ധേയമായ കോസ്മെറ്റിക്, ഫീച്ചര്‍ അപ്ഗ്രേഡുകളുള്ള എസ്യുവിയുടെ മുന്‍ തലമുറ മോഡലാണിത്. ട3+, ട11 എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്ക് ലഭ്യമാകും. വാങ്ങുന്നവര്‍ക്ക് ഏഴ്, ഒമ്പത് എന്നിങ്ങനെ രണ്ട് സീറ്റിംഗ് കോണ്‍ഫിഗറേഷന്‍ ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. എസ്യുവിയില്‍ 132 ബിഎച്ച്പിക്കും 300 എന്‍എമ്മിനും പര്യാപ്തമായ അതേ 2.2 എല്‍, 4-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ മോട്ടോര്‍ അവതരിപ്പിക്കുന്നത് തുടരും.
രാജമുദ്ര കേസ് ഡയറിയിലെ കുറ്റകൃത്യത്തെക്കുറിച്ചുള്ള കൃത്യവും സൂക്ഷമവുമായ നിരീക്ഷണങ്ങളും കുറ്റാന്വേഷണത്തിലെ ശാസ്ത്രീയമായ സമീപനങ്ങളും സമര്‍ത്ഥനായൊരു കുറ്റാന്വേഷകന്റെ പ്രവര്‍ത്തന ശൈലിയാണ് നമുക്ക് മനസ്സിലാക്കി തരുന്നത്. ‘രാജമുദ്ര കേസ് ഡയറി’. സുരേന്ദ്രന്‍ മങ്ങാട്ട്. കറന്റ് ബുക്‌സ്. തൃശൂര്‍. വില 190 രൂപ.
രാജ്യ തലസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്ന് ശേഖരിച്ച ഭൂരിഭാഗം സാമ്പിളുകളിലും ഒമൈക്രോണ്‍ ഉപ വകഭേദമാണ് സ്ഥിരീകരിച്ചത്. എല്‍എന്‍ജെപി ആശുപത്രിയാണ് പഠനത്തിന്റെ ഭാഗമായി സാമ്പിളുകള്‍ ശേഖരിച്ചത്. ശേഖരിച്ച സാമ്പിളുകളില്‍ പകുതിയില്‍ അധികവും ഒമൈക്രോണ്‍ ഉപവകഭേദമായ ബിഎ 2 ആണ് കണ്ടെത്തിയത്. ഒമൈക്രോണ്‍ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ സാമ്പിളുകള്‍ ജനോം സ്വീകന്‍സിങിനായി അയച്ചിട്ടുണ്ട്. ഈയാഴ്ച ഫലം വരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 90 സാമ്പിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. തീവ്രവ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. പുതിയ വകഭേദം കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൈറസ് ബാധിച്ചാല്‍ തന്നെ അഞ്ച്- ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗ മുക്തി നേടുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒഗസ്റ്റ് ഒന്നിനും പത്തിനും ഇടയില്‍ ഡല്‍ഹിയില്‍ 19,760 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത്രയും ദിവത്തിനിടയില്‍ രോഗികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.