മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യമെന്നും ചർച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ. സമുദായ സംഘടനകളുടെ പരിപാടിയിൽ എല്ലാ നേതാക്കളെയും ക്ഷണിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹസൻ പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഈ അനാവശ്യ ചർച്ചകൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. മുന്നണി വിപുലീകരണ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും എംഎം ഹസൻ പറഞ്ഞു.