പി വി അൻവറിന് പിന്തുണയുമായി എംഎൽഎ യു പ്രതിഭ . അൻവർ പറഞ്ഞത് സത്യസന്ധമായ കാര്യമാണ്. അത് ഒരിക്കലും ആഭ്യന്തര വകുപ്പിന് എതിരല്ലെന്നും യു പ്രതിഭ പറഞ്ഞു. ഐപിഎസ് രംഗത്തുള്ള ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവണതയാണ് പി വി അൻവർ എംഎൽഎ തുറന്നുകാണിച്ചത്. അദ്ദേഹം പറഞ്ഞ കാര്യത്തിൽ കഴമ്പ് ഉണ്ടോ എന്നാണ് നോക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയിൽ വിശ്വാസം ഉണ്ട്. പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേലി തന്നെ വിളവ് തിന്നാൻ പാടില്ലെന്നും യു പ്രതിഭ പറഞ്ഞു.
പി വി അൻവറിന് പിന്തുണയുമായി എംഎൽഎ യു പ്രതിഭ
