Police

ബിഹാറില്‍നിന്ന് അഞ്ചു വര്‍ഷം മുമ്പു കാണാതായ പതിനാറുകാരിയായ മകളെ കണ്ടെത്തി. അവളുടെ അച്ഛന്റെ പരാതിയില്‍ ബിഹാര്‍ പോലീസാണു അവളെ കണ്ടെത്തിയത്. ഡല്‍ഹി പോലീസില്‍ പോലീസുകാരിയാണ് ഇപ്പോഴവള്‍.

ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബൊചാഹാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് 2018 ജൂണ്‍ 12-നാണ് അവളെ കാണാതായത്. ചന്തയിലേക്ക് പോകുന്നതിനിടെ മൂന്നു പേര്‍ ചേര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയെന്നാണ് അവളുടെ അച്ഛന്‍ പൊലീസില്‍ പരാതിപ്പെട്ടത്. ഈയിടെ ചുമതലയേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് പ്രസാദ് തുമ്പില്ലാതെ കിടക്കുന്ന കേസുകളുടെ ഫയല്‍ തപ്പിയെടുത്തു. അവയില്‍ ഈ കേസും ഉണ്ടായിരുന്നു. വീട്ടില്‍ അന്വേഷിച്ചപ്പോള്‍ മകളെ കണ്ടെത്തിയില്ലെന്ന് അച്ഛന്‍ വിലപിച്ചു. പോലീസ് അന്വേഷണം നടത്തി.

ഒടുവില്‍ കണ്ടെത്തിയത് ഡല്‍ഹിയിലാണ്. അവള്‍ക്കു ഈയിടെ ഡല്‍ഹി പൊലീസില്‍ ജോലി കിട്ടിയിരുന്നു. ബിഹാര്‍ പോലീസ് അവളോടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും താന്‍ വീടുവിട്ടോടിയതാണെന്നും അവള്‍ പറഞ്ഞു. സാമ്പത്തിക പ്രയാസമുള്ള കുടുംബത്തിലെ അംഗമായ തന്നെ വളരെ പെട്ടെന്നു കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കല്യാണം തത്കാലം വേണ്ടെന്നും പഠിക്കാന്‍ അനുവദിക്കണമെന്നും മാതാപിതാക്കളോട് ആവശ്യപ്പെട്ടു. അനുവദിക്കാതായപ്പോഴാണ് ഒരു ബന്ധുവിന്റെ സഹായത്തോടെ നാടുവിട്ടോടിയത്.

ഡല്‍ഹിയില്‍ പഠനം തുടര്‍ന്നു. മല്‍സര പരീക്ഷകള്‍ എഴുതി. അങ്ങനെയാണ് ഈയിടെ ഡല്‍ഹി പോലീസിലേക്കു സെലക് ഷന്‍ കിട്ടിയത്. പരിശീലനം തുടങ്ങിയിട്ടേയുള്ളൂ. തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് അച്ഛന്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്ന ആളുകളെ അറിയില്ലെന്നും പെണ്‍കുട്ടി ബിഹാര്‍ പോലീസിനു മൊഴി നല്‍കി.

എന്തായാലും പോലീസ് ഉദ്യോഗസ്ഥയായ മകളെ കാണാനായതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍.

(ഫോട്ടോ പ്രതീകാത്മകം)

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *