ആരും മാതൃകയാക്കാന്‍ കൊതിക്കുന്ന മിഷേല്‍ എന്ന സല്‍സ്വഭാവിനിയായ പെണ്‍കുട്ടിയാണ് ഇതിലെ കഥാനായിക.തന്റെ കുടുംബത്തിന്റെ പ്രതാപൈശ്വര്യങ്ങളിലും നാശനഷ്ടങ്ങളിലും ഒന്നുപോലെ സ്ഥിരചിത്തയായിനിന്നുകൊണ്ട് അവള്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സന്തോഷം നല്‍കി. ചതിയും വഞ്ചനയും മൂലം രണ്ടുകുടുംബങ്ങള്‍ക്കുണ്ടാകുന്ന കഷ്ടതകളും അതേത്തുടര്‍ന്നുണ്ടാകുന്ന പതനങ്ങളും ഉത്ഥാനങ്ങളും എല്ലാത്തരം വായനക്കാരെയും ആകര്‍ഷിക്കുന്നതാണ്. വായിച്ചുപോകാവുന്നതും പരിണാമഗുപ്തിയുള്ളതുമായ ബാലസാഹിത്യകൃതി. ബാലഭാവനകളെ ഉത്തേജിപ്പിക്കാനും നന്മയുടെ ലോകത്തേക്ക് അവരെ കൈപിടിച്ചുയര്‍ത്താനും പര്യാപ്തമാണ് ഈ പുസ്തകം. ‘മിഷേലിന്റെ കഥ’. സിസിലിയാമ്മ പെരുമ്പനാനി. ഡിസി ബുക്‌സ്. വില 180 രൂപ.