IMG 20221128 184520

വിഴിഞ്ഞത്തെ സമരക്കാർക്ക് വിദേശ സംഘടനകളിൽ നിന്ന് പണം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി ശിവൻകുട്ടി

വിഴിഞ്ഞത്ത് കഴിഞ്ഞദിവസം ഉണ്ടായത് കലാപത്തിനുള്ള ക്ഷമമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. സമരക്കാർക്കു വിദേശ സംഘടനകളിൽനിന്നു പണം ലഭിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കുറ്റം ചെയ്തവരുടെ പേരിലാണു പൊലീസ് കേസെടുത്തത്. ആരെയും മാറ്റി നിർത്താൻ കഴിയില്ല. ഇനിയും ചർച്ചയ്ക്കു തയാറാണെന്നും സമരക്കാരോടു സഹതാപം മാത്രമാണെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

സമരം തുടങ്ങിയ അന്നു മുതൽ അക്രമസംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്. ഒരുഘട്ടം കഴിഞ്ഞപ്പോൾ സമരസമിതിക്കെതിരായി നാട്ടുകാർ പ്രത്യേക യോഗം ചേർന്നു. പോലീസ് സമാധാനത്തിന്റെ അങ്ങേയറ്റം വരെ സഹിക്കുകയാണ്. ഒരു സംസ്കാരമുള്ള സമൂഹം നടത്താൻ പാടില്ലാത്ത പ്രവൃത്തികളാണു പോലീസിനു നേർക്ക് അവിടെ കാണിച്ചിട്ടുള്ളത്. എന്നിട്ടും പോലീസും സർക്കാരും അങ്ങേയറ്റം സമാധാനത്തോടെയുള്ള സമീപനം സ്വീകരിക്കാൻ തയാറായി.
വിഴിഞ്ഞത്തെ സമരസമിതിക്കാർ ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഒന്നാമത്തേത്തു വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടുക എന്നുള്ളതാണ്. ഒരു പത്തു പ്രാവശ്യമെങ്കിലും മന്ത്രിസഭ ഉപസമിതിയും ഉദ്യോഗസ്ഥരും വിഴിഞ്ഞം തുറമുഖ സമരസമിതിയോടു സംസാരിച്ചു. ഏറ്റവും ഒടുവിൽ സംസാരിച്ചപ്പോൾ അവർ രേഖാമൂലം എഴുതി തന്നതിൽ വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ബാക്കി അതിൽ പറഞ്ഞ ആറു കാര്യങ്ങളും സർക്കാർ അംഗീകരിച്ചിരുന്നു’’– മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *