ആലപ്പുഴയിൽ പാർട്ടി നേതാവ് ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ. എന്നാൽ അദ്ദേഹം വേണ്ടത്ര ജാഗ്രത പാലിച്ചില്ല. തെറ്റായ രീതിയിൽ കമ്യൂണിസ്റ്റ് പ്രവർത്തകർ നീങ്ങിയാൽ അത് പരിശോധിക്കും. വസ്തുത ഉണ്ടോയെന്ന് പരിശോധിക്കും.വാഹനം വാടകക്കു കൊടുത്തിന്റെ തെളിവ് ഷാനവാസ് മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ വിമർശനവും മന്ത്രി നടത്തി. വിവാദം കാരണം പഴയിടം പണി നിർത്തി. കലാമേളയിൽ വർഗീയ വേർതിരിവ് ഉണ്ടായത് നിർഭാഗ്യകരമാണ്. സർക്കാരും മന്ത്രിയും പറയാത്ത കാര്യമാണ് മാധ്യമങ്ങൾ സൃഷ്ടിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.