ബിഹാറിലെ ബക്സറിൽ കർഷക പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ പൊലീസ് വാൻ കത്തിച്ചു. സർക്കാർ വാഹനങ്ങൾ അടിച്ച് തകർത്തു. ചൗസ പവർ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമിക്ക് കൂടുതൽ വില ആവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. പവർ പ്ലാന്റിന് നേരെയും അക്രമം ഉണ്ടായി. കഴിഞ്ഞ ദിവസം കർഷകരെ വീടുകളിൽ കയറി പോലീസ് ആക്രമിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.
ബിഹാറിലെ ബക്സറിൽ കർഷക പ്രതിഷേധം അക്രമാസക്തമായി
