നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം നാട്ടുകാർ ഏറ്റെടുത്തിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ. നാട്ടുകാരെ ഞങ്ങൾക്ക് തടയാൻ സാധിക്കുമോ എന്നും. ചില പ്രതിരോധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസിനു മുന്നിൽ ചാടാനാണ് അവരുടെ ശ്രമം. അവർക്ക് നവകേരള യാത്ര കഴിയും മുമ്പ് ഒരു രക്തസാക്ഷിയെ വേണം. അങ്കമാലിയിൽ പ്രവർത്തകരെ മർദിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ അല്ലെന്നും നാട്ടുകാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.