യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്ന സിപിഎം നേതാക്കളുടെ വിമര്‍ശനം ആവര്‍ത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ചൂടേറിയ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടന്നതെന്നും ജനവിധി പൂര്‍ണ മനസോടെ മാനിക്കുന്നുവെന്നും പോരായ്മ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ് ഫേയ്സ്ബുക്കിൽ കുറിച്ചു. ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീര്‍ച്ച എന്നും ഞങ്ങള്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയവും എൽഡിഎഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തവും വികസനവും വോട്ടര്‍മാരിൽ എത്തിക്കാൻ എത്രത്തോളം സാധിച്ചുവെന്നതും പരിശോധിക്കുമെന്നും തിരുത്തേണ്ടവ തിരുത്തുമെന്നും മുഹമ്മദ് റിയാസ് കുറിച്ചു.