അമിതജോലി സമ്മർദം മൂലം യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മല സീതാരാമൻ നടത്തിയ പ്രസ്താവനക്കെതിരേ മന്ത്രി മുഹമ്മദ് റിയാസ്. സാമ്പത്തികലാഭം കൊയ്യുന്ന ഡ്രാക്കുളകളായി ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ പോലുള്ള ഐ.ടി കമ്പനികള്‍ മാറി. നിര്‍മല സീതാരാമന്റെ പ്രസ്താവന ഈ ഡ്രാക്കുള കമ്പനികളുടെ സംരക്ഷകയായി മാറുന്നതിന് തുല്യമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മരിച്ച അന്ന സെബാസ്റ്റ്യന്റെ വീട് സന്ദർശിച്ചതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.