സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയതോടെ കേസിൽ അപ്പീൽ പോകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ചില സാങ്കേതിക കാരണങ്ങളാണ് പറഞ്ഞിരിക്കുന്നതെന്നും അതുകൊണ്ട് ഡിവിഷൻ ബെഞ്ചിലേക്ക് അടിയന്തരമായി അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന അഭിഭാഷകരെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തുമെന്നും കേസിൽ എടുത്ത നിലപാടിൽ നിന്ന് പിറകിലേക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.