പാകിസ്താന്റെ നിരന്തരപ്രകോപനത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിഴിഞ്ഞം ചടങ്ങിന് ശേഷം യാത്രയാക്കുമ്പോൾ പ്രധാനമന്ത്രി മോദിയോട് പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് മോദി പറഞ്ഞിരുന്നു. വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദി എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി. എന്തുകൊണ്ട് ചിരിയിലൊതുക്കിയെന്ന് എല്ലാവർക്കുമറിയാം. സഹായിക്കേണ്ടവർ നമ്മെ ദ്രോഹിക്കുന്ന സാഹചര്യമാണുളളതെന്നും പിണറായി വിജയൻ പറഞ്ഞു.
സമരം കടുപ്പിച്ച് ആശാ വർക്കർമാർ. 45 ദിവസം നീളുന്ന രാപ്പകൽ സമര യാത്ര കാസർകോട് നിന്ന് ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തും. ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ ആശാവർക്കർമാരുടെ സമരമാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന രാപ്പകൽ സമര യാത്രയാണ് കാസര്‍കോട് നിന്ന് ആരംഭിച്ചത്.
വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ വാർഷിക ആഘോഷ പരിപാടിയിൽ ഇന്ന് പാടും. വൈകീട്ട് 7 മണിക്ക് വാഴത്തോപ്പ് സ്കൂൾ മൈതാനത്തിൽ നടക്കുന്ന സംഗീതനിശയിലേക്ക് പരമാവധി 8000 പേർക്ക് മാത്രമാണ് പ്രവേശനം. സ്ഥല പരിമിതി മൂലമാണ് തീരുമാനം. കൂടുതൽ പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേർ എത്തിയാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.
കെ പി സി സി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. കൂടുതൽ ‘ചർച്ച വേണ്ടി വരുമെന്ന് നേതാക്കൾ അറിയിച്ചതിനെത്തുടർന്നാണിത്. കേരളത്തിൽ നിന്ന് മടങ്ങിയെത്തുന്ന കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയേയും, ഖർഗ യേയും വിവരം ധരിപ്പിക്കും. സുധാകരൻ്റെ പരസ്യ പ്രസ്താവനയിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്നും സൂചനയുണ്ട്.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരുന്നതിനെ അനുകൂലിച്ച് പോസ്റ്ററുകൾ. പാലക്കാട് ഡി.സി.സി ഓഫിസ് പരിസരത്താണ് സുധാകരൻ തുടരണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. “പിണറായിയെ അടിച്ചിടാൻ ഒരാൾ മാത്രം കെ.സുധാകരൻ”, കെ.സുധാകരൻ ഇല്ലെങ്കിൽ മേഞ്ഞു നടക്കും സി.പി.എം”, “കെ.സുധാകരനെ മാറ്റാൻ ശ്രമിക്കുന്നവർ എൽ.ഡി.എഫ് ഏജൻ്റുമാർ” തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്ററിലുള്ളത്. കോൺഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
വിവാഹസമയത്ത് വധുവിന് മാതാപിതാക്കൾ നൽകുന്ന സ്വർണവും പണവും അവരുടെ ധനമാണെന്നും ഇതിനൊന്നും തെളിവുണ്ടാകില്ലെന്നുമുള്ള ഹൈക്കോടതി ഉത്തരവ് വിവാഹമോചിതരാകുന്ന സ്ത്രീകൾക്ക് പ്രതീക്ഷയാകുന്നു..സ്വർണം വാങ്ങിയതിന്റെ ബില്ലടക്കം ഹാജരാക്കാൻ കഴിഞ്ഞില്ലെന്നതിന്റെ പേരിലാണ് ഇത്തരം ഹർജികൾ നിഷേധിക്കാറ്.
തെരുവുനായ ആക്രമണത്തിൽ സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ 3 കുട്ടികൾ മരിച്ച സാഹചര്യത്തിൽ പ്രതികരിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേന്ദ്ര നിയമങ്ങളിൽ മാറ്റം വരണമെന്നും തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രം ലഘൂകരിക്കണമെന്നും മന്ത്രി പ്രതികരിച്ചു. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം ഒറ്റയടിക്ക് പൂട്ടേണ്ടി വന്നതാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പരിമിതിയുണ്ട്. വന്ധ്യംകരണം മാത്രമാണ് തെരുവു നായ ആക്രമണത്തിന് ഏക പരിഹാരമെന്നും എം.ബി.രാജേഷ് പറഞ്ഞു.
കണ്ണൂരിലെ മുസ്ലിം ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ നടപടികൾക്കായി പി ജയരാജനുൾപ്പെടെയുള്ള പ്രതികൾ കോടതിയിലെത്തി. ജയരാജനൊപ്പം ടിവി രാജേഷും അടക്കമുള്ള പ്രതികളാണ് കോടതിയിലെത്തിയത്. എറണാകുളം സിബിഐ കോടതിയിലാണ് കേസിൻ്റെ വിചാരണ നടക്കുന്നത്. പറയാൻ ഉള്ളതെല്ലാം കോടതിയിൽ പറയുമെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.
കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്പ്പറേഷന് ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ എ. സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്കിയ അന്വേഷണസംഘത്തിന്റെ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. സ്വപ്ന വന്‍തോതില്‍ കൈക്കൂലി വാങ്ങിയെന്നാണ് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെൻ്റർ ജീവനക്കാരി പൊലീസ് കസ്റ്റഡിയിൽ. അക്ഷയ സെൻ്റർ ജീവനക്കാരിയായ ഗ്രീഷ്മ പൊലീസിനോട് കുറ്റം സമ്മതിച്ചു. വിദ്യാർത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു. എന്നാൽ അപേക്ഷിക്കാൻ താൻ മറന്നുപോയി. പിന്നീട് വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കി നൽകുകയായിരുന്നു എന്നാണ് ഗ്രീഷ്മയുടെ മൊഴി. പത്തനംതിട്ട പൊലീസാണ് നെയ്യാറ്റിൻകര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിക്ക് വ്യാജ ഹാൾടിക്കറ്റ് നിർമിച്ച് നൽകിയ സംഭവത്തിൽ അക്ഷയ സെന്ററിൽനിന്ന് ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവ കസ്റ്റഡിയിലെടുത്ത് പോലീസ്. വ്യാജ ഹാൾടിക്കറ്റ് ചമച്ച അക്ഷയ സെന്ററിലെ ജീവനക്കാരിയായ ഗ്രീഷ്മ നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. ഗ്രീഷ്മയുമായി എത്തിയ പപോലീസ് സംഘം അക്ഷയ സെന്ററിൽനിന്ന് തെളിവുകൾ ശേഖരിച്ചു.
താനുള്‍പ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ചലച്ചിത്ര നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍. താന്‍ ഒരു നടന്റേയും പേര് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ ലിസ്റ്റിന് സ്റ്റീഫന്‍ നടന്റെ ആരാധകര്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ചു. മലയാള സിനിമയിലെ ഒരു നടന് വലിയ തെറ്റിന് തിരികൊളുത്തിയെന്നും ഇനിയും ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും നേരത്തേ ലിസ്റ്റിന് പറഞ്ഞിരുന്നു..
നിർജ്ജീവമായിരിക്കാനില്ലെന്നും കഠിനാധ്വാനം തുടരുമെന്നും സിപിഎം മുതിര്‍ന്ന നേതാവ് പികെ ശ്രീമതി. കുടുംബകാര്യം നോക്കാൻ ഇന്നേവരെ സാധിച്ചിട്ടില്ല. പ്രായപരിധി നിശ്ചയിച്ചത് മൂലക്കിരുത്തലായി കരുതുന്നില്ലെന്നും ശ്രീമതി പറഞ്ഞു. സെക്രട്ടറിയേറ്റ് വിവാദം ജനറൽ സെക്രട്ടറി വിശദീകരിച്ചതോടെ അവസാനിച്ചു. അനുഭവ പരിചയം എറെയുള്ളയാളാണെന്നും ഏത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും ഭംഗിയായി നിറവേറ്റുമെന്നും പി.കെ ശ്രീമതി വ്യക്തമാക്കി.
വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മാതാവ് ഹബീറ. വീടിനടുത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ച്ചയാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ല. എല്ലാവരും കൂടി കുഞ്ഞിനെ കടിച്ചു കീറി കൊന്നെന്നും മാതാവ് ഹബീറ പറഞ്ഞു.
പേവിഷബാധയേറ്റ് മരിച്ച ഏഴു വയസുകാരി നിയയുടെ ഖബറടക്കം പൂർത്തിയായി. കൊല്ലത്തെ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം. പ്രോട്ടോക്കോൾ പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ. കൂടുതൽ പേർക്ക് കാണാനുള്ള അവസരം ഇല്ലായിരുന്നു. പൊതുദർശനം ഒഴിവാക്കി മൃതദേഹം ആശുപത്രിയിൽ നിന്നും നേരെ പളളിയിലേക്കാണ് കൊണ്ടുപോയത്.
കണ്ണൂരിലെ മുസ്ലിം ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ വിചാരണ നടപടികൾക്കായി പി ജയരാജനുൾപ്പെടെയുള്ള പ്രതികൾ കോടതിയിലെത്തി. ജയരാജനൊപ്പം ടിവി രാജേഷും അടക്കമുള്ള പ്രതികളാണ് കോടതിയിലെത്തിയത്. എറണാകുളം സിബിഐ കോടതിയിലാണ് കേസിൻ്റെ വിചാരണ നടക്കുന്നത്. പറയാൻ ഉള്ളതെല്ലാം കോടതിയിൽ പറയുമെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.
പ്രിയങ്ക ഗാന്ധിയെ കാണാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുൻ ട്രഷറര്‍ എൻ എം വിജയൻ്റെ കുടുംബം. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് അപമാനിക്കുന്നത് പോലെയാണ് തോന്നിയതെന്ന് എൻ എം വിജയൻ്റെ മരുമകൾ പത്മജ പറഞ്ഞു. പ്രിയങ്കയെ കാണാതിരിക്കാൻ പ്രാദേശിക നേതാക്കൾ ഇടപെട്ടെന്ന് സംശയിക്കുന്നു. സാമ്പത്തികമായി സഹായിക്കുമെന്ന് പറഞ്ഞതുകൊണ്ട് കോൺഗ്രസിനൊപ്പം നിൽക്കുകയായിരുന്നു. 10 ലക്ഷം തന്നെങ്കിലും രണ്ടരക്കോടിയുടെ മുകളിൽ ബാധ്യതയുണ്ടെന്നും കുടുംബം പറയുന്നു.
സിന്ധു നദീജല കരാറിൽ കൂടുതൽ നടപടികളുമായി ഇന്ത്യ. ബാഗ്ലിഹാർ ഡാമിൽ നിന്ന് ജലമൊഴുക്ക് താൽക്കാലികമായി നിറുത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇന്നലെ ജലമൊഴുക്ക് കുറച്ചിരുന്നു. കിഷൻഗംഗ ഡാമിൽ നിന്ന് ജലമൊഴുക്ക് തടയുന്നതിന് ഉടൻ നടപടിയെടുക്കുമെന്നാണ് സൂചന. വുളർ തടാക സംരക്ഷണ പദ്ധതി പുനരുജ്ജീവിപ്പിക്കാനും തുൽബുൽ തടയണ നിർമ്മാണം വേഗത്തിൽ തുടങ്ങാനും ആലോചനയുണ്ട്.
പഹൽഗം ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കശ്മീർ പൊലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തെന്ന് കശ്മീർ ഐജി വികെ ബിർദി അറിയിച്ചു. 90 പേർക്കെതിരെ പി എസ് എ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി തെരച്ചിൽ നടപടികൾ തുടരുകയാണെന്നും ഐജി അറിയിച്ചു. സെൻസിറ്റീവ് മേഖലകളിൽ സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാളിനെതിരെ സൈബർ ആക്രമണം രൂക്ഷം. സംഭവത്തിൽ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ (NCW) രംഗത്തെത്തി. മുസ്ലീങ്ങളോടോ കശ്മീരികളോടോ ശത്രുത പുലർത്തരുതെന്നായിരുന്നു ഹിമാൻഷിയുടെ പ്രതികരണം. പിന്നാലെയാണ് അവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായത്. അഭിപ്രായങ്ങളുടെ പേരിൽ ഹിമാൻഷിയെ ലക്ഷ്യമിടുന്നത് അപലപനീയവും നിർഭാഗ്യകരവുമാണെന്ന് വനിതാ കമ്മീഷൻ പറഞ്ഞു.
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചതിൽ പ്രതിഷേധം. കർണാടകയിലെ കലബുറഗിയിൽ ഇന്നലെ വിദ്യാർത്ഥിയെ മുന്നിൽ നിർത്തി സമുദായ സംഘടനകൾ പ്രതിഷേധിക്കുകയായിരുന്നു. കർണാടക കോമൺ എൻട്രൻസ് ടെസ്റ്റിന്റെ ഡ്രസ് കോഡിൽ ദേഹത്ത് ചരടുകൾ പാടില്ല എന്ന് പറഞ്ഞത് വിവാദമായിരുന്നു. സമാനമായ ചട്ടങ്ങൾ നീറ്റിനും ഉണ്ട്. ദേഹത്ത് ചരടോ നൂലോ പാടില്ല എന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പൂണൂൽ നീക്കം ചെയ്യാൻ പറഞ്ഞത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താന് കനത്ത തിരിച്ചടി നല്കാന് വ്യോമ, നാവിക സേനകള്‍ സജ്ജമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യക്ക് പങ്കാളികളെ മതിയെന്നും ഉപദേശകരുടെ ആവശ്യമില്ലെന്നും യൂറോപ്യൻ രാജ്യങ്ങളോട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യുറോപ്യൻ യൂണിയൻ വിദേശ നയവിഭാഗം മേധാവി കയ കലാസ് നടത്തിയ പരാമർശത്തിന് മറുടി നൽകുകയായിരുന്നു മന്ത്രി. സ്വന്തം രാജ്യത്ത് നടപ്പാക്കാത്ത നയങ്ങളാണ് മറ്റുള്ള രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ജയശങ്കർ കുറ്റപ്പെടുത്തി.
യുകെയിലുണ്ടായ തീപിടിത്തത്തിൽ കൗമാരക്കാരനായ ആണ്‍കുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. ഇതുമായി ബന്ധപ്പെട്ട് 14 കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ബ്രിട്ടീഷ് പൊലീസ് കൂട്ടിച്ചേർത്തു.
മറ്റ് രാജ്യങ്ങൾ ഹോളിവുഡിനെ ദുർബലപ്പെടുത്തുകയും സിനിമയെ പ്രചാരണ ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച്, എല്ലാ വിദേശ നിർമ്മിത സിനിമകൾക്കും 100% തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയിലെ സിനിമാ വ്യവസായം വളരെ വേഗത്തിൽ മരണത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് കുറിച്ചു.
ഡൊണാൾഡ് ട്രംപ് എത്തിയതോടെ യുഎസ് വിടുന്നവരുടെ എണ്ണം കൂടുന്നു. അയർലൻഡാണ് ഇവരിൽ കൂടുതൽപ്പേരുടെയും ഇഷ്ടനാട്. ഒരുപതിറ്റാണ്ടിനിടെ ഐറിഷ് വിസയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായത് ജനുവരിമുതലുള്ള മാസങ്ങളിലാണ്.
പഹൽഗാമിൽ 26 പേർ കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ ഉടലെടുത്ത സംഘർഷ സാഹചര്യം ചർച്ചചെയ്യാൻ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ സാഹചര്യം തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ ചർച്ചയാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും നല്കിയ യുവാവ് സുരക്ഷാസേനയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ മുങ്ങിമരിച്ചു. ലഷ്കറെ തോയ്ബ സംഘാംഗമെന്ന് സംശയിക്കുന്ന ഇംതിയാസ് അഹമ്മദ് മാഗ്രേയ് (23) ആണ് മരിച്ചത്.
മുസ്ലീം സ്ത്രീകൾക്ക് തുല്യ സ്വത്തവകാശമുൾപ്പെടെ തുല്യാവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള സർക്കാർ നിർദ്ദേശിച്ച ശുപാർശകളെ എതിർത്ത് ആയിരക്കണക്കിന് ബംഗ്ലാദേശികൾ ധാക്കയിലെ തെരുവിലിറങ്ങി. ബംഗ്ലാദേശിലെ സ്വാധീനമുള്ള ഇസ്ലാമിക ഗ്രൂപ്പായ ഹെഫാസത്ത്-ഇ-ഇസ്ലാമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. നിർദ്ദിഷ്ട ശുപാർശകളിൽ ചിലത് ഭൂരിപക്ഷം ജനങ്ങളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
കന്നഡ ഭാഷാവാദത്തെ പഹൽഗാം ആക്രമണവുമായി ബന്ധപ്പെടുത്തിയെന്ന ആരോപണത്തിൽ ഗായകൻ സോനു നിഗത്തിന് ബെംഗളുരു പൊലീസിന്റെ നോട്ടീസ്. ബെംഗളുരുവിലെ ഷോയ്ക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട് പാടിയേ തീരൂ എന്ന് ഒരാൾ ആവശ്യപ്പെട്ടിരുന്നു. ഇത്തരം നിർബന്ധങ്ങളാണ് പിന്നീട് പഹൽഗാം പോലുള്ള ആക്രമണങ്ങളിലേക്ക് വഴി വയ്ക്കുന്നത് എന്നായിരുന്നു ഇതിന് സോനു നിഗം നൽകിയ മറുപടി. താൻ പാടിയവയിൽ ഏറ്റവും നല്ല പാട്ടുകൾ കന്നഡയിലേതാണ്. എന്നാൽ ഇത്തരത്തിൽ ഭീഷണി ഉയരുന്നത് വേദനാജനകമെന്നും സോനു പറഞ്ഞിരുന്നു.
പഹൽഗാം ആക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായ സാഹചര്യത്തിൽ പാക് തീരത്ത് തുർക്കി കപ്പൽ. ഞായറാഴ്ചയാണ് പാകിസ്ഥാനിലെ കറാച്ചി തുറമുഖത്ത് തുർക്കി നാവിക കപ്പലായ ടിസിജി ബുയുകഡ തുർക്കി എത്തിയത്. കപ്പലിനെ പാകിസ്ഥാൻ നാവിക ഉദ്യോഗസ്ഥർ സ്വീകരിച്ചു. സൗഹൃദ സന്ദർശനത്തിനാണ് നാവിക കപ്പൽ എത്തിയതെന്ന് പാകിസ്ഥാൻ വിശദീകരിച്ചു
രാജസ്ഥാന് നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയ എംഎല്‍എ അറസ്റ്റില്‍. ഭാരത് ആദിവാസി പാര്‍ട്ടി എംഎല്‍എ ജയ്കൃഷന്‍ പട്ടേലിനെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റുചെയ്തത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍വെച്ച് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു റെയ്ഡ്.
കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ പോപ്മൊബീല്‍ എന്നറിയപ്പെടുന്ന ഔദ്യോഗിക വാഹനം ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ ഗാസയിലെ കുഞ്ഞുങ്ങൾക്കുള്ള മൊബൈൽ ഹെൽത്ത് .ക്ലിനിക്കാകും. മാർപാപ്പയുടെ അന്ത്യാഭിലാഷമായിരുന്നു ഇതെന്ന് വത്തിക്കാന്‍ അറിയിച്ചു.