mid day hd 17

 

നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘര്‍ഷത്തില്‍ മഹസര്‍ തയ്യാറാക്കാനും എംഎല്‍എമാരുടെ മൊഴിയെടുക്കാനും അനുമതി തേടി പോലീസ് നിയമസഭാ സെക്രട്ടറിക്കു കത്തു നല്‍കി. തര്‍ക്കം പരിഹരിക്കാന്‍ നാളെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ ധാരണയാകുമോയെന്നതനുസരിച്ചാകും സ്പീക്കറുടെ ഓഫീസിന്റെ തുടര്‍നനടപടി. കെകെ രമയുടെ കൈയൊടിച്ചെന്ന പരാതിയില്‍ സൈബര്‍ പൊലീസ് സച്ചിന്‍ദേവിനെതിരേ ഇതുവരെ കേസെടുത്തിട്ടില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയതിലും സ്വന്തക്കാര്‍ക്കു വീതിച്ചു നല്‍കിയതിനും മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും വിധി പറയാതെ ലോകായുക്ത. കേസിലെ വിധി ഭയന്ന് ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ നിയമസഭയില്‍ പാസാക്കിയെങ്കിലും ഇതുവരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ലോകായുക്തയുടെ ഉത്തരവ് മുഖ്യമന്ത്രിക്ക് എതിരേയാണെങ്കില്‍ നടപ്പാക്കേണ്ടതുണ്ടോയെന്നു സ്പീക്കര്‍ അധ്യക്ഷനായ നിയമസഭയ്ക്കു തീരുമാനിക്കാമെന്ന നിയമഭേദഗതി പ്രാബല്യത്തിലായിട്ടില്ല.

ഡ്രൈവിംഗ് ലൈസന്‍സിനുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാന്‍ അനുമതിയായി. ക്ലച്ചില്ലാത്ത ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ച് എച്ച് എടുക്കാന്‍ ഇതുവരെ അനുമതി നല്‍കിയിരുന്നില്ല. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് ഉത്തരവിറക്കിയത്.

പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍നിന്ന് സ്പീക്കര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്കു കത്തു നല്‍കി. നിയമസഭ നിലവില്‍ വന്നതുമുതല്‍ ഇതുവരെ അടിയന്തിര പ്രമേയങ്ങള്‍ നിരാകരിച്ചതിന്റെയും ചര്‍ച്ച ചെയ്തതിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തല കത്തു നല്‍കിയത്.

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി. തൃശൂരിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ തിരക്കേറിയ സമയങ്ങളില്‍ ഗതാഗത തടസം ചൂണ്ടിക്കാട്ടിയ അപ്പീലിലാണ് കോടതിയുടെ നിര്‍ദ്ദേശം.

ഇറച്ചിക്കോഴി വില നിയന്ത്രിക്കാന്‍ കുടുംബശ്രീയുടേതയക്കം സഹകരണത്തോടെ ആയിരം കോഴി ഫാമുകള്‍ ഉടന്‍ തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇതിനായി 66 കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. തമിഴ്‌നാട്ടിലെ കുത്തകകള്‍ കേരളത്തിലെ ഇറച്ചി വില നിയന്ത്രിക്കുന്ന അവസ്ഥ മാറ്റുമെന്നും ചിഞ്ചുറാണി.

കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കേരളത്തില്‍ ഒരു എം.പിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിക്കും. കുടിയേറ്റ ജനതയ്ക്ക് അതിജീവനത്തിനു രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപതയില്‍ സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രസംഗം.

കെ.കെ രമയുടെ പരാതിയില്‍ കേസെടുക്കേണ്ടതുണ്ടോയെന്നു തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രമയുടെ കൈക്കു പരിക്കുണ്ടോ എന്ന കാര്യം അറിയില്ല. ഇതില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച കേസ് ലോകായുക്ത വിധി പറയാത്തത് എന്തുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് യാഥാര്‍ഥ്യമാണെന്നും അങ്ങനെ വിമര്‍ശിക്കുന്നവര്‍ക്കു ചായയോ ബിരിയാണിയോ വാങ്ങി കൊടുക്കാമെന്നും മന്ത്രി മുഹമ്മദ് റിയാസ്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ പേടിച്ച് വീട്ടിലിരിക്കുന്നവര്‍ അല്ല ഞങ്ങള്‍. അത്തരം വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല. അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയം കെഎസ് യു കാലുവാരിയതുമൂലമെന്ന് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫ.് യു.ഡി.എസ്.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രാജിവച്ചു. ഇനി കാമ്പസുകളില്‍ എം.എസ്.എഫ് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു.

പ്രാര്‍ഥനക്കെത്തിയ നേഴ്‌സിംഗ് ലൈംഗികാതിക്രമം കാണിച്ച വൈദികനെതിരേ കേസെുത്തു. കൊല്ലങ്കോട് ഫാത്തിമ നഗര്‍ സ്വദേശി ബെനഡ്കിട് ആന്റോ (29) ക്കെതിരേയാണ് കേസ്. പേച്ചിപ്പാറയില്‍ വൈദികനായിരുന്നപ്പോഴാണ് ലൈംഗിക അതിക്രമം നടത്തിയത്. കഴിഞ്ഞ ദിവസം വൈദികന്റെ വീട്ടിലെത്തി ഒരു സംഘം യുവാക്കള്‍ ആക്രമണം നടത്തിയിരുന്നു. ലാപ്ടോപ്പും മൊബൈല്‍ഫോണും ഇവര്‍ തട്ടിയെടുത്തിരുന്നു.

മലമ്പുഴ ഡാമിനു സമീപം മത്സ്യതൊഴിലാളിക്കു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. സുന്ദരന്‍ എന്നയാളുടെ ഇരുചക്ര വാഹനം ആനക്കൂട്ടം തകര്‍ത്തു. സുന്ദരന്‍ ഓടിരക്ഷപ്പെട്ടു.

ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയം ചിലരെ വേദനിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവര്‍ വിമര്‍ശിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യമുണ്ടോയെന്നു വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയാണു മോദിയുടെ പരാമര്‍ശം. ലോകത്തെ ബുദ്ധിജീവികള്‍ ഇന്ത്യയെ ശുഭാപ്തിവിശ്വാസത്തോടെ കാണുമ്പോഴാണ് അശുഭാപ്തിവിശ്വാസം പ്രചരിപ്പിക്കുകയും രാജ്യത്തെ വിലകുറച്ചുകാണിക്കുകയും ചെയ്യുന്നതെന്ന് ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി പറഞ്ഞു.

തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ ആറ് മരണം. സേലത്തുനിന്ന് കുംഭകോണത്തേക്കു പോയ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് സേലം, എടപ്പാടി സ്വദേശികളാണ് മരിച്ചത്. എടപ്പാടി സ്വദേശികളായ മുത്തുസ്വാമി (58) , ആനന്തായി (57), ദാവനശ്രീ (9), തിരുമൂര്‍ത്തി (43), സന്തോഷ്‌കുമാര്‍ (31), മുരുകേശന്‍ (55) എന്നിവരാണ് മരിച്ചത്.

രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ഡല്‍ഹി പൊലീസ്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ കണ്ട് വിശദീകരിച്ചെന്ന രാഹുലിന്റെ പ്രസ്താവനയില്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് എത്തിയത്. നേരത്തെ മൊഴി നല്‍കാന്‍ രാഹുലിന് ഡല്‍ഹി പൊലീസ് നോട്ടീസയച്ചെങ്കിലും രാഹുല്‍ മറുപടി നല്‍കിയിരുന്നില്ല. തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും രാഹുല്‍ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മോഡിക്കു വേദനിച്ചതിനാലാണ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പൊലീസ് എത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിച്ചതോടെ മോദിക്ക് അസ്വസ്ഥതയും ദേഷ്യവും ആയെന്നു അദ്ദേഹം കുറ്റപ്പെടുത്തി.

തമിഴ്നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് പ്രചാരണം നടത്തിയതിന് ബിഹാറിലെ പ്രമുഖ യൂട്യൂബര്‍ മനീഷ് കശ്യപ് അറസ്റ്റിലായി. ബിഹാര്‍, തമിഴ്നാട് പൊലീസുകാര്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

കര്‍ണാടക ശിവമൊഗ്ഗയിലെ കുവേമ്പു റോഡിലുള്ള ക്ലബില്‍ ബജ്‌രംഗദള്‍ അതിക്രമം. ക്ലിഫ് എംബസി എന്ന ഹോട്ടലില്‍ നടന്ന ലേഡീസ് ഡിജെ നൈറ്റ് പാര്‍ട്ടി നിര്‍ത്തി സ്ത്രീകള്‍ ഉടന്‍ ഹോട്ടല്‍ വിട്ടുപോകണമെന്ന് ആക്രോശിച്ചു. ഇതോടെ പരിപാടികളെല്ലാം നിര്‍ത്തിവച്ചു.

പോണ്‍ താരവുമായുള്ള അവിഹിത ബന്ധം പരസ്യമാക്കാതിരിക്കാന്‍ 1,30,000 ഡോളര്‍ നല്‍കിയെന്ന കേസില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാഷ്ട്രീയ പക പോക്കലായി അറസ്റ്റു ചെയ്താല്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 2016 ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് പോണ്‍ താരത്തിനു പണം നല്‍കിയത്.

പാക്കിസ്ഥാനില്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാക്കിസ്താന്‍ തെഹ്രീകെ ഇന്‍സാഫിനെ (പിടിഐ) നിരോധിച്ചേക്കുമെന്ന് ആഭ്യന്തര മന്ത്രി. ഏതാനും ദിവസമായി പോലീസിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ യുദ്ധം ചെയ്‌തെന്നാണ് ആരോപണം. നിരോധിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആലോചിക്കുന്നതായി പാക്കിസ്താന്‍ ആഭ്യന്തര മന്ത്രി റാണാ സനുവല്ല പറഞ്ഞു.

ഇക്വഡോറില്‍ രാത്രിയുണ്ടായ ഭൂകമ്പത്തില്‍ 12 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പെറുവിലും അനുഭവപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *