ചൈനീസ് – ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഫോര്‍ വീലര്‍ കാറായ കോമറ്റ് ഇവിക്ക് മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം നിങ്ങള്‍ ഒരു ഇലക്ട്രിക് കാര്‍ വാങ്ങിയാല്‍ 45,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. കോമറ്റ് ഇവിയുടെ നാല് വകഭേദങ്ങള്‍ ലഭ്യമാണ്. ഇതില്‍ എക്സിക്യൂട്ടീവ്, എക്സ്ക്ലൂസീവ്, 100-ഇയര്‍ പതിപ്പുകള്‍ ഉള്‍പ്പെടുന്നു. ജനുവരിയിലും കമ്പനി വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എംജി കോമറ്റിന്റെ രൂപകല്‍പ്പന വുളിംഗ് എയര്‍ ഇവിയുടേതിന് സമാനമാണ്. കോമറ്റ് ഇവിയുടെ നീളം 2974 മില്ലിമീറ്റര്‍, വീതി 1505 മില്ലിമീറ്റര്‍, ഉയരം 1640 മില്ലിമീറ്റര്‍ എന്നിവയാണ്. കോമറ്റിന്റെ വീല്‍ബേസ് 2010 എംഎം ആണ്, ടേണിംഗ് റേഡിയസ് വെറും 4.2 മീറ്ററാണ്. എംജി കോമറ്റ് ഇവിയില്‍ 17.3 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് നല്‍കിയിട്ടുണ്ട്. ഈ കാര്‍ 42 ബിഎച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമെ, ഈ കാറില്‍ 3.3 കിലോവാട്ട് ചാര്‍ജറും നല്‍കിയിട്ടുണ്ട്, അതിന്റെ സഹായത്തോടെ ഈ കാര്‍ അഞ്ച് മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യപ്പെടും.