വിസ്മയങ്ങളുടെ വന്‍കരയിലൂടെയുള്ള ജീവിതസഞ്ചാരമാണ് ഈ കവിതകളിലൂടെ നമുക്ക് നടത്താന്‍ കഴിയുന്നത്. പൂക്കാതെ കായ്ക്കുന്ന മരങ്ങളും വിരലറ്റത്തെ ആകാശവും ഉറുമ്പോളം ചുരുങ്ങിയ ഓര്‍മ്മകളും രഹസ്യമറിഞ്ഞ മീന്‍കണ്ണുകളും പൂട്ടിവച്ച നിഴലും കാറ്റിന്റെ മുഖമുള്ള കട്ടച്ചെമ്പരത്തിയും കൊന്തപ്പല്ലുകള്‍ തറഞ്ഞ പാവാടയും ഉപ്പുതൊട്ടാല്‍ നീറാത്ത മുറിവും സഞ്ചിയാകളിലെ പുളിങ്കുരുവും കഥ ചെയ്യുന്ന ഉമ്മറവും അക്ഷരപ്പിശകുള്ള വാക്കിനുമേലേ പറന്നിരിക്കുന്ന പച്ചക്കുതിരയും ആകാശത്തേക്കുള്ള കുറുക്കുവഴിയും ചെമ്പകമണമുള്ള പകലോര്‍മ്മയും ഈ കവിതകളിലുണ്ട്. ‘മഴയുറുമ്പുകളുടെ രാജ്യം’. അശ്വതി ശ്രീകാന്ത്. സൈകതം ബുക്‌സ്. വില 104 രൂപ.