വിട്ടുമാറാത്ത വീക്കമായിരിക്കാം ഒരുപക്ഷെ കുടവയറിന് കാരണം. ഈ ബന്ധം കണ്ടെത്തുകയാണ് ആരോഗ്യകരമായി പൊണ്ണത്തടി അല്ലെങ്കില്‍ കുടവയര്‍ കുറയ്ക്കാനുള്ള ആദ്യ സ്റ്റെപ്പ്. ഡയറ്റില്‍ മാറ്റം വരുത്തിയും സമ്മര്‍ദം നിയന്ത്രിക്കുന്നതിലൂടെയും ശരീരവീക്കം കുറയ്ക്കാന്‍ സാധിക്കും. കൂടാതെ കൊഴുപ്പ് നീക്കം എളുപ്പവും സുസ്ഥിരവുമാക്കാന്‍ ഇത് സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണരീതി, സമ്മര്‍ദം, ഉറക്കമില്ലായ്മ എന്നിവയാണ് വിട്ടുമാറാത്ത വീക്കത്തിന് കാരണം. ഇത് സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ ഉല്പാദനം വര്‍ധിപ്പിക്കും. കോര്‍ട്ടിസോളിന്റെ അമിത ഉല്‍പ്പാദനം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാക്കും. പൊണ്ണത്തടി കുറയ്ക്കാന്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഡയറ്റ് പരീക്ഷിക്കാം.നെല്ലിക്ക, പച്ച മഞ്ഞള്‍, കുരുമുളക്, ഇലക്കറകള്‍, ബെറിപ്പഴങ്ങള്‍, മത്സ്യം, ഓലിവ് ഓയില്‍, നട്സ് എന്നിവയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രോസസ്ഡ് ഭക്ഷണങ്ങള്‍, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ്, തുടങ്ങിയവ വീക്കമുണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. ഇഞ്ചിയും മഞ്ഞളും ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഓറഞ്ചിന്റെയും നെല്ലിക്കയുടെയും കുരു നീക്കം ചെയ്തെടുക്കാം. ശേഷം ഈ ചേരുവകളെല്ലാം കൂടി അല്പം വെള്ളം ചേര്‍ന്ന് നന്നായി അരച്ചെടുക്കാം. ഇത് അരിച്ചെടുത്ത ശേഷം കുടിക്കാം. എന്നും രാവിലെ ഇത് കുടിക്കുന്നത് ശരീര വീക്കം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം നെല്ലിക്കയും ഓറഞ്ചും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസിനോട് പൊരുതുകയും ചെയ്യും. ഓറഞ്ച് പാനീയത്തിന് മധുരം നല്‍കും.