കോഴിക്കോട് മാവൂരിൽ മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ ആംബുലൻസിൽ പീഡിപ്പിച്ചെന്ന് പരാതി.
കേസിൽ പ്രതിയായ മാവൂർ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ ഒളിവിലാണ്.
പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. കോഴിക്കോട് ജില്ലാഭരണകൂടം താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ മോക്ക് ഡ്രില്ലിന് ശേഷം മടങ്ങുന്നതിനിടെ പതിനഞ്ചുകാരനായ വിദ്യാർത്ഥിയെ ആംബുലൻസിൽ വെച്ചും കാറിൽ വെച്ചും പഞ്ചായത്തംഗം പീഡിപ്പിച്ചെന്നായിരുന്നു പരാതി.
കോഴിക്കോട് മോക്ക് ഡ്രിൽ കഴിഞ്ഞു മടങ്ങവേ വിദ്യാർത്ഥിയെ പീഡിപ്പിച്ചു.
