ഫ്രോങ്‌സിന്റെ സിഎന്‍ജി പതിപ്പുമായി മാരുതി സുസുക്കി. രണ്ടു വകഭേദങ്ങളിലായി പുറത്തിറങ്ങിയ ഫ്രോങ്‌സിന്റെ സിഗ്മ പതിപ്പിന് 8.41 ലക്ഷം രൂപയും ഡെല്‍റ്റ പതിപ്പിന് 9.27 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. സമാന പെട്രോള്‍ വകഭേദത്തേക്കാള്‍ 95000 രൂപ അധികമാണ് സിഎന്‍ജി പതിപ്പിന്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്. 77.5 പിഎസ് കരുത്തും 98.5 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. 1 ലീറ്റര്‍ എന്‍ജിന്‍ 100 എച്ച്പി കരുത്തും 147.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ 1.2 ലീറ്റര്‍ എന്‍ജിന്‍ 90 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും നല്‍കും. ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ഗീയര്‍ബോക്‌സുമുണ്ട്. 1.2 ലീറ്റര്‍ എന്‍ജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയര്‍ബോക്‌സും ലഭിക്കും. ഹാര്‍ടെക് പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്, മാരുതി സുസുക്കി ഫ്രോങ്സില്‍ ഹെഡ്സ്-അപ്പ് ഡിസ്പ്ലേയും വയര്‍ലെസ് ചാര്‍ജിങ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു.