ജിംനിക്ക് തണ്ടര്‍ എഡിഷന്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. 10.74 ലക്ഷം രൂപ മുതല്‍ 14.05 ലക്ഷം രൂപവരെയാണ് തണ്ടര്‍ എഡിഷന്‍ പാക്കേജ് മോഡലിന്റെ എക്‌സ്‌ഷോറൂം വില. നിലവിലെ മോഡലുകളിലെല്ലാം തണ്ടര്‍പാക്കേജ് എഡിഷന്‍ ലഭ്യമാകും. പരിമിതകാലത്തേക്ക് മാത്രം ലഭിക്കുന്ന പ്രത്യേക പതിപ്പിന്റെ അടിസ്ഥാന വകഭേദത്തിന് 2 ലക്ഷം രൂപ വരെ വിലക്കുറവാണ്. ജിംനിയുടെ സീറ്റ പ്രോ മാനുവല്‍ മോഡലിന് 12.74 ലക്ഷം രൂപ മുതലാണ് വില. ഈ വര്‍ഷം ആദ്യം ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച 5 ഡോര്‍ ജിമ്‌നിയുടെ വില മാരുതി പ്രഖ്യാപിച്ചത് ജൂണിലാണ്. കെ 15 ബി പെട്രോള്‍ എന്‍ജിനാണ് ജിമ്‌നിയില്‍. 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഈ എന്‍ജിനുണ്ട്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ്. ജിമ്‌നിയുടെ മാനുവല്‍ ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കാനായി സുസുക്കി ഓള്‍ഗ്രിപ്പ് പ്രോയാണ് ജിംനിയില്‍. ഫോര്‍വീല്‍ ഡ്രൈവ് ഹൈ, ഫോര്‍വീല്‍ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്.