ടൊയോട്ട ഇന്നോവ ഹൈക്രോസ് 2022 നവംബര്‍ 25-ന് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ ഇന്നോവ ഹൈക്രോസിന്റെ സ്വന്തം പതിപ്പ് മാരുതി സുസുക്കിയും അവതരിപ്പിക്കും. പുതിയ ഇന്നോവ ഹൈക്രോസ് പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം പുതിയ മാരുതി ഇന്നോവയും ലോഞ്ച് ചെയ്യും. അതായത് 2023 പകുതിയോടെ ഉത്സവ സീസണായ ദീപാവലിക്ക് ഈ മോഡല്‍ എത്താന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മാരുതി സി-എംപിവി ഇന്നോവ ഹൈക്രോസുമായി എഞ്ചിന്‍ ഓപ്ഷനുകള്‍ പങ്കിടും. പുതിയ മാരുതി സി-എംപിവി ചില ഡിസൈന്‍ മാറ്റങ്ങളോടെയാകും വരുന്നത്. പുതിയ മാരുതി സി-എംപിവി ഇന്നോവ ഹൈക്രോസുമായി എഞ്ചിന്‍ ഓപ്ഷനുകള്‍ പങ്കിടും. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത് – 2.0 എല്‍ പെട്രോളും 2.0 ലിറ്റര്‍ പെട്രോളും ശക്തമായ ഹൈബ്രിഡ് ടെക്‌നോളജിയില്‍. ഉയര്‍ന്ന ‘സ്റ്റെപ്പ്-ഓഫ്’ ടോര്‍ക്കും ഇന്ധനക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന ഇരട്ട-മോട്ടോര്‍ ലേഔട്ടുള്ള ടിഎച്ച്എസ് കക (ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം) യുടെ പ്രാദേശികവല്‍ക്കരിച്ച പതിപ്പ് ഇതിന് ലഭിക്കും. പുതിയ മാരുതി സി-എംപിവി നെക്സ പ്രീമിയം ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്ക് വഴി മാത്രമായിരിക്കും വാഹനം വില്‍ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.