രാജ്യത്ത് ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന എസ്യുവിയായ മാരുതി സുസുക്കി ഫ്രോങ്ക്സ് അതിന്റെ വ്യത്യസ്ത വേരിയന്റുകളില്‍ ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. അതായത്, 2024 ജൂലൈയില്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പരമാവധി 85,500 രൂപയുടെ ആനുകൂല്യം ലഭിക്കും. ലോഞ്ച് ചെയ്ത് 10 മാസത്തിനുള്ളില്‍, മാരുതി സുസുക്കി ഇന്ത്യയില്‍ ഈ എസ്യുവിയുടെ ഒരുലക്ഷം യൂണിറ്റുകളുടെ വില്‍പ്പന നടത്തിയിരുന്നു. ജൂലൈ മാസത്തില്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ ടര്‍ബോ പെട്രോള്‍ വേരിയന്റില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി 85,500 രൂപയുടെ ആനുകൂല്യം ലഭിക്കും. ജൂലൈ തുടക്കത്തില്‍ ഈ കിഴിവ് 75,000 രൂപ മാത്രമായിരുന്നു. ഈ ഓഫറില്‍ 32,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 43,000 രൂപയുടെ വെലോസിറ്റി എഡിഷന്‍ കിറ്റ് എന്നിവയും ഉള്‍പ്പെടുന്നു. ഇതിനുപുറമെ, മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റിന് 32,500 രൂപ കിഴിവ് ലഭ്യമാണ്. അതേസമയം ഓട്ടോമാറ്റിക് വേരിയന്റിന് 35,000 രൂപ കിഴിവ് ലഭിക്കുന്നു. ഇതുകൂടാതെ, മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ സിഎന്‍ജി വേരിയന്റിന് ജൂലൈ മാസത്തില്‍ ഉപഭോക്താക്കള്‍ക്ക് 10,000 രൂപ കിഴിവ് ലഭിക്കും. വാഹനത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില 7.51 ലക്ഷം രൂപയില്‍ തുടങ്ങി മുന്‍നിര മോഡലിന് 13.04 ലക്ഷം രൂപ വരെയാണ്.