2023 ജനുവരി മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മാരുതി സുസുക്കിയുടെ ഏഴ് സീറ്റര്‍ കാറായ ഇക്കോ വന്‍ വില്‍പ്പനയാണ് നേടിയത്. 2023 ജനുവരിയില്‍ മാരുതി സുസുക്കി ഇക്കോ വാനിന്റെ 11,709 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസം 10,528 യൂണിറ്റുകള്‍ ആണ് വിറ്റഴിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 107,844 യൂണിറ്റുകള്‍ വിറ്റു, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 89,934 യൂണിറ്റുകള്‍ വിറ്റു. അപ്ഡേറ്റ് ചെയ്ത ഇക്കോ എംപിവി ഇന്ത്യന്‍ വിപണിയില്‍ 5.13 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാണ്. ഏകദേശം 13 വകഭേദങ്ങളിലാണ് ഇത് വില്‍ക്കുന്നത്. 5-സീറ്റര്‍ കോണ്ഫിഗറേഷന്, 7-സീറ്റര്‍ കോണ്ഫിഗറേഷന്, കാര്‍ഗോ, ടൂര്‍, ആംബുലന്‍സ് വകഭേദങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പെട്രോള്‍ കൂടാതെ സിഎന്‍ജി പവര്‍ട്രെയിനുകള്‍ക്കൊപ്പമാണ് ഈ എംപിവി വില്‍ക്കുന്നത്. എല്ലാ മാസവും ഈ ഇക്കോ വാനിന്റെ വില്‍പ്പന പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.