മന്നം ജയന്തിയുടെ പൊതുസമ്മേളനം ഇന്ന് രാവിലെ പത്തരയക്ക് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും.
എൻ എസ് എസ് നേതൃത്വം ശശി തരൂരിനെ മന്നം ജയന്തിയിൽ പങ്കെടുപ്പിക്കുന്നതിൽ നിരവധി രാഷ്ട്രീയ മാനങ്ങൾ കാണുന്നതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
വി.ഡി സതീശൻ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത കാലത്ത് വലിയ സൗഹൃദത്തിലല്ലാത്ത എന്‍.എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ശശി തരൂരിനെ പൊതുമ്മേളനത്തിന് ക്ഷണിച്ചതിന് പിന്നില്‍ വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ശശി തരൂര്‍ കോട്ടയം ജില്ലയിൽ എത്തുന്നത്.കഴിഞ്ഞ തവണത്തെ സന്ദർശനത്തിനിടെ കാഞ്ഞിരപ്പള്ളി,പാല ബിഷപ്പുമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലും ശശി തരൂർ പങ്കെടുത്തു.