മലയാള സിനിമയില്‍ പുതുചരിത്രം കുറിച്ച് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ഫെബ്രുവരി 22ന് പുറത്തിറങ്ങിയ ചിത്രം ദിവസങ്ങള്‍ കൊണ്ട് തന്നെ തിയേറ്ററില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 176 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും ഇതുവരെ നേടിയിരിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തോളം അടുപ്പിച്ച് 2018 സിനിമ തലയെടുപ്പോടെ കയ്യടിക്കിയിരുന്ന റെക്കോര്‍ഡാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തകര്‍ത്തിരിക്കുന്നത്. ഇതോടെ മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജൂഡ് ആന്റണിയുടെ ‘2018’നെ പൊട്ടിച്ചാണ് മഞ്ഞുമ്മല്‍ ബോയ്സ് മുന്നിലെത്തിയിരിക്കുന്നത്. 170.50 കോടി ആയിരുന്നു 2018ന്റെ കളക്ഷന്‍. ‘പുലിമുരുഗന്‍’, ‘ലൂസിഫര്‍’ എന്നീ ചിത്രങ്ങളെയും മഞ്ഞുമ്മല്‍ ബോയ്സ് പിന്നിലാക്കി. 152 കോടിയായിരുന്നു പുലിമുരുഗന്റെ കളക്ഷന്‍. 127 കോടിയാണ് ലൂസിഫര്‍ നേടിയത്. അതേസമയം, ചിദംബരം സംവിധാനവും രചനയും നിര്‍വ്വഹിച്ച ചിത്രം തമിഴ്നാട്ടിലും വന്‍ പ്രേക്ഷക പിന്തുണയാണ് നേടിയത്. തമിഴകത്തും വന്‍ ഹിറ്റായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്‍, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു എന്നീ താരങ്ങള്‍ അണിനിരന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.