മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ അരങ്ങേറ്റത്തിന്. തമിഴില്‍ ഗംഭീര പെര്‍ഫോമന്‍സുകള്‍ക്ക് ശേഷം ബോളിവുഡിലും അഭിനയത്തില്‍ ഒരു കൈ നോക്കിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ഷാറൂഖ് ഖാനൊപ്പമാണ് മഞ്ജു അഭിനയിക്കുക എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ തന്റെ ബോളിവുഡ് ചിത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മഞ്ജു. പേര്‍ളി മാണിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഷാരൂഖ് ഖാന്റെ അടുത്ത പടത്തിലെ നായിക മഞ്ജു വാര്യര്‍ ആണ് എന്നാണല്ലോ പറയുന്നത്, അറിഞ്ഞില്ലേ? എന്നാണ് പേളി ചോദിച്ചത്. ‘ആണോ ഞാന്‍ അറിഞ്ഞിരുന്നില്ല, സസ്‌പെന്‍സാക്കി വച്ചിരിക്കുകയാണ്’ എന്നാണ് മഞ്ജു മറുപടി കൊടുക്കുന്നത്. ഈ വാര്‍ത്ത കിങ് ഖാന്‍ അറിയണ്ട എന്നും മഞ്ജു കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പിന്നാലെ തന്റെ ഹിന്ദി സിനിമയുടെ വിശേഷവും മഞ്ജു പങ്കുവച്ചു. ഒരു ഹിന്ദി സിനിമയുടെ ഷൂട്ട് പകുതി കഴിഞ്ഞിട്ടുണ്ട്. ബാക്കി പകുതി ഷൂട്ട് ചെയ്യാനുണ്ട്. കിങ് ഖാന്‍ അല്ല. മാധവന്‍ ആണ് നായകന്‍. ‘അമ്രികി പണ്ഡിറ്റ്’ എന്നാണ് ഈ ഹിന്ദി ചിത്രത്തിന്റെ പേര്.