സി ബി ഐ നടപടികൾ ഭരണഘടനാ വിരുദ്ധമെന്ന വാദവുമായി മദ്യനയ കേസിലെ അറസ്റ്റിനെതിരെ മനീഷ് സിസോദിയ സുപ്രീം കോടതിയിൽ. ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും.
ഞായറാഴ്ച്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ സിബിഐ ഇന്നലെ വൈകീട്ടാണ് സിസോദിയയെ റോസ് അവന്യൂവിലെ കോടതിയിൽ ഹാജരാക്കിയത്. വിശദമായ ചോദ്യം ചെയ്യലിനു കസ്റ്റഡിയിൽ വിടണമെന്ന ആവശ്യം ജഡ്ജി അനുവദിച്ചിരുന്നു.