Untitled 1 6

മമ്മൂട്ടിയുടെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധയില്‍ ഏറ്റവും മുന്നിലുള്ള ചിത്രങ്ങളില്‍ ഒന്നാണ് റോഷാക്ക്. ഉത്രാട ദിനത്തില്‍ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറക്കി. ലൂക്ക് ആന്റണി എന്ന ഏറെ നിഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒന്നാണെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. സംവിധായകന്‍ നിസാം ബഷീര്‍ ആണ് റോഷാക്കിന്റെ സംവിധാനം. ചിത്രത്തിന്റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ പുറത്തെത്തുന്ന ആദ്യ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇംഗ്ലീഷ് കഥാകൃത്ത് ജെ.ആര്‍.ആര്‍.ടോള്‍കിന്റെ ലോകപ്രശസ്ത രചനയായിരുന്നു ദി ലോര്‍ഡ് ഓഫ് ദി റിംഗ്‌സ്. ഭൂമിക്ക് പുറത്തുള്ള സാങ്കല്പികലോകമായിരുന്നു അതിന്റെ ഇതിവൃത്തം. ‘ദി ഫെലോഷിപ് ഓഫ് ദി റിംഗ് ‘, ‘ദി ടു ടവേഴ്സ്’, ‘ദി റിട്ടേണ്‍ ഓഫ് ദ കിംഗ്’ എന്നിങ്ങനെ മൂന്നുഭാഗങ്ങളായാണ് നോവല്‍ രചിക്കപ്പെട്ടത്. മൂന്നുഭാഗങ്ങളും ഒടോള്‍കിന്റെ പുസ്തകങ്ങള്‍ വായിക്കാത്തവര്‍ക്കും ലോര്‍ഡ് ഓഫ് ദി റിംഗ്‌സ് സിനിമകള്‍ കാണാത്തവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പുതിയ സീരീസ് ആയ റിംഗ്‌സ് ഓഫ് പവറിന്റെ മേക്കിംഗ്. വലിയൊരു കാത്തിരിപ്പ് അവസാനിച്ചതിന്റെ ത്രില്ലിലാണ് ‘ദി ലോര്‍ഡ് ഓഫ് ദി റിങ്സ്’ ആരാധകര്‍. ആമസോണ്‍ പ്രൈംവീഡിയോ നിര്‍മിച്ച ഏറ്റവും ചെലവേറിയ സീരിസ് എന്ന ഖ്യാതിയോടെയാണ് റിങ്സ് ഓഫ് പവര്‍ എത്തിയിട്ടുള്ളത്.

എജുടെക് കമ്പനിയായ ബൈജൂസില്‍ ഒരാഴ്ചക്കകം 500 ദശലക്ഷം ഡോളറിന്റെ (ഏകദേശം 3900 കോടി രൂപ) പുതിയ നിക്ഷേപത്തിന് സാധ്യത. ഈ പണം അമേരിക്കയില്‍ പുതിയ ഏറ്റെടുക്കലിന് കമ്പനി വിനിയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അബൂദബിയിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടുമായി 400 -500 ദശലക്ഷം ഡോളറിന്റെയും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുമായി 250 -350 കോടി ഡോളറിന്റെയും നിക്ഷേപത്തിന് കമ്പനി ചര്‍ച്ച നടത്തുന്നുണ്ട്. പുതിയ നിക്ഷേപം കൂടി വരുമ്പോള്‍ കമ്പനിയുടെ മൂല്യം 2300 കോടി ഡോളര്‍ കവിയും. ഹാര്‍വാര്‍ഡ്, ബോസ്റ്റണ്‍ സര്‍വകലാശാലകളും മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും രൂപപ്പെടുത്തിയ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്ന അമേരിക്കയിലെ ടുയു കമ്പനി ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്.

വിവോ വൈ75എസ് 5ജി ചൈനയില്‍ അവതരിപ്പിച്ചു. 6.58-ഇഞ്ച് എല്‍സിഡി സ്‌ക്രീനിന് ഫുള്‍-എച്ച്ഡി+ റെസലൂഷനും 60ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉണ്ട്. 64 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായാണ് വിവോ വൈ75എസ് 5ജി വരുന്നത്. വിവോ വൈ75എസ് 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,899 യുവാന്‍ (ഏകദേശം 22,000 രൂപ) ആണ് വില. അതേസമയം, 12ജിബി റാം + 256 ജിബി മോഡലിന് 2,199 യുവാനും (ഏകദേശം 25,000 രൂപ) വില നല്‍കണം. കറുപ്പ്, ഗ്രേഡിയന്റ് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്.

മെഴ്സിഡീസ് ബെന്‍സിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്യുവി മയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി നടി ദീപിക പദുക്കോണ്‍. നേരത്തെ രണ്‍വീര്‍ സിങും മയ്ബ ജിഎല്‍എസ് 600 വാങ്ങിയിരുന്നു. ബോളിവുഡ് താരങ്ങളുടെ ഇഷ്ടവാഹനമാണ് മയ്ബ ജിഎല്‍എസ് 600. എക്സ്ഷോറൂം വില ഏകദേശം 2.8 കോടി രുപ വരുന്ന ഈ ആഡംബര എസ്യുവി ആയുഷ്മാന്‍ ഖുറാന, അര്‍ജുന്‍ കപൂര്‍, കൃതി സനോണ്‍, നിധിന്‍ റെഡ്ഡി, റാം ചരണ്‍ തുടങ്ങിയ താരങ്ങളും അടുത്തിടെ ഈ വാഹനം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് മയ്ബയുടെ ആദ്യ എസ്യുവി ഇന്തയന്‍ വിപണിയിലെത്തിയത്. നാലു ലിറ്റര്‍ ട്വീന്‍ ടര്‍ബൊ വി 8 എന്‍ജിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എന്‍ജിനില്‍ നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണുളളത്.

ഒട്ടേറെ വഴികളിലൂടെ സഞ്ചരിച്ച ഒരു സാഹിത്യപഥികന്റെ ആത്മകഥ. ജയപരാജയങ്ങളുടെ, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ, ഉയര്‍ച്ചതാഴ്ചകളുടെ നേരനുഭവങ്ങള്‍. ഒട്ടേറെ ദുരനുഭവങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച ഒരാള്‍ അവയെ ഓര്‍ത്തെടുക്കുമ്പോള്‍ പിന്നിട്ട വഴികളും അവ തന്ന ഏതുതരം അനുഭവങ്ങളും പ്രസാദാത്മകമാകുന്നു. ഒരു നോവല്‍പോലെ വായിച്ചുപോകാവുന്ന ആത്മകഥ. ‘ഹൃദയ രാഗങ്ങള്‍’. നാലാം പതിപ്പ്. ജോര്‍ജ്ജ് ഓണക്കൂര്‍. ഡിസി ബുക്‌സ്. വില 342 രൂപ.

മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുതെന്ന് ആരോഗ്യവകുപ്പ്. ഭൂരിഭാഗം പേവിഷബാധയും ഉണ്ടാകുന്നത് നായ്ക്കളുടെ കടിയോ നഖങ്ങള്‍ മൂലമുള്ള മാന്തലോ മുഖേനയാണ്. നായ്ക്കളുടെ ഉമിനീര്‍ മനുഷ്യരുടെ കണ്ണിലോ മൂക്കിലോ വായിലോ മുറിവുകളിലോ വീഴാനിടയായാലും രോഗബാധയുണ്ടാകാം. സമാനമായ രീതിയില്‍ പൂച്ച, ആട്, മുയല്‍, കന്നുകാലികള്‍ എന്നിവയില്‍നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. കുറുക്കന്‍, മരപ്പട്ടി, കാട്ടുപൂച്ച എന്നീ മൃഗങ്ങളും രോഗവാഹകരായി കരുതപ്പെടുന്നു. പ്രഥമ ശുശ്രൂഷയ്ക്കും വാക്സിനേഷനും അതീവ പ്രധാന്യമാണുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിപ്പില്‍ പറയുന്നു. കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക. എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്സിനെടുക്കുക. മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്. കൃത്യമായ ഇടവേളയില്‍ വാക്സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം. കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്സിന്‍ എടുക്കണം. വാക്സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്സിനേഷന്‍ ഉറപ്പ് വരുത്തുക. മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്. പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്സിനേഷനും. അതിനാല്‍ അവഗണിക്കരുത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *