ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തീവ്രമായ അന്തരവും അര്‍ത്ഥശൂന്യമായ വര്‍ഗ്ഗസംഘര്‍ഷവും ചിത്രീകരിക്കുന്ന ഈ കൃതിക്ക് അറബിയിലെ ആദ്യകാല സോഷ്യല്‍ സറ്റയറുകളില്‍ പ്രമുഖ സ്ഥാനമുണ്ട്. തെറ്റിയ വഴികള്‍ അവസാനിപ്പിച്ച് മാന്യമായൊരു തൊഴിലെടുക്കാന്‍ ശ്രമിക്കുന്ന മല്ലീം എന്ന ദരിദ്രനായ ചെറുപ്പക്കാരന്റെയും അധികാരത്തിലും സമ്പന്നതയിലും കഴിയുന്ന അഹ്മദ് പാഷയുടെ ആദര്‍ശവാദിയായ മകന്‍ ഖാലിദിന്റെയും ജീവിതം എങ്ങനെയാണ് വിധിയുടെ വിളയാട്ടത്തില്‍ ഗതി മാറി അലയുന്നതെന്ന് ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ആദില്‍ കാമില്‍. മുതലാളിത്തത്തിന്റെ ചൂഷണങ്ങള്‍ക്കൊപ്പം കമ്മ്യൂണിസത്തിന്റെ പരാജയം കൂടി വരച്ചിടുന്നുണ്ട് എഴുത്തുകാരന്‍. സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളൊക്കെയും അസംബന്ധനാടകങ്ങളായി കലാശിക്കുന്ന കാഴ്ചകളാണ് മല്ലീമും ഖാലിദും ഒരുമിച്ചും പിന്നെ തനിച്ചും കടന്നുപോകുന്ന പാതകള്‍ കാണിച്ചുതരുന്നത്. അറബിയില്‍നിന്നും നേരിട്ടുള്ള വിവര്‍ത്തനം: ഡോ. എന്‍. ഷംനാദ്. ‘മല്ലീം എന്ന വിസ്മയം ഒരു കെയ്‌റോ ഗാഥ’. ആദില്‍ കാമില്‍. ഗ്രീന്‍ ബുക്‌സ്. വില 256 രൂപ.