ലണ്ടനിൽ മലയാളി പെൺകുട്ടി ലിസ മരിയക്ക് നേരെ അജ്ഞാതൻ വെടിയുതിര്‍ത്തു. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. ഇന്നലെ രാത്രിഅച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടൻ ഹക്നിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കവെയാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണ്. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ലിസ അടക്കം അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മറ്റ് നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
ലണ്ടനിൽ മലയാളി പെൺകുട്ടി ലിസ മരിയക്ക് നേരെ അജ്ഞാതൻ വെടിയുതിര്‍ത്തു
