യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മലപ്പുറം വെളിയംകോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായ റിയാസ് പഴഞ്ഞി കോൺഗ്രസിൽ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.സിപിഎമ്മിനെ പിന്തുണക്കുമെന്നും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2020 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്കും മുന്നണിക്കും ദോഷം വരുത്തുന്ന കാലു വാരലിൻ്റെയും വിമതപ്രവർത്തനത്തിൻ്റെയും മൂർത്തികളായി നിന്ന് കൊണ്ട് പാർട്ടിയെ ഒട്ടിയവർ തന്നെ പാർട്ടിയുടെ ഡിസിഷൻ മേക്കേഴ്സായും പുതിയ സംസ്ഥാന നേതാക്കളായും അവരോധിക്കപ്പെടുന്ന കാഴ്ച തീർത്തും ആശ്ചര്യകരമായിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
മതനിരപേക്ഷ മനസ്സുള്ള ഒരാൾക്കും പൊതു പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കാവുന്ന കാലക്ഷട്ടമല്ല എന്നതിനാൽ കോൺഗ്രസ്സിൽ നിന്നും രാജിവച്ച താൻ രാഷ്ട്രീയത്തെയും മതനിരപേക്ഷ ആശയസംസ്ഥാപനത്തെയും ഗൗരവത്തോടെ സമീപിക്കുന്ന സിപിഎമ്മിനെ പിന്തുണക്കുന്നുവെന്നും
അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.