കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ വ്യാപകമായി ആഘോഷിച്ചുവരുന്ന ഒരു അനുഷ്ഠാനവിശേഷമാണ് “മകരച്ചൊവ്വ”…!!!
മകരമാസത്തിലെ മുപ്പട്ടുചൊവ്വാഴ്ച്ച (മാസത്തിൽ ആദ്യം വരുന്ന ചൊവ്വാഴ്ച്ച)യാണ് മകരച്ചൊവ്വയായി ആഘോഷിക്കുന്നത്. പ്രത്യേകിച്ചും ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷാൽ പൂജകൾ, തായമ്പക മുതലായ വാദ്യകലാപ്രകടനങ്ങൾ, പ്രത്യേക ദീപാലങ്കാരങ്ങൾ, പുഷ്പാലങ്കാരങ്ങൾ, പൂമൂടൽ, പൊങ്കാല, ഉത്സവം എന്നിവ പതിവാണ്.
അന്നേ ദിവസം കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ ദേവീദർശനം വിശേഷമാണെന്നു പറയപ്പെടുന്നു.ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരം. അതായത് ചൊവ്വ ബലവാനാകുന്ന രാശി. അതുകൊണ്ട് മകരമാസത്തിലെ ആദ്യത്തെ ചൊവ്വ അഥവാ മുപ്പട്ടു ചൊവ്വ കേരളീയർ വിശേഷമായി ആചരിക്കുന്നു. യുഗ്മ രാശിയായ മകരം ഭദ്രകാളീ പ്രീതിക്കാണ് പ്രാധാന്യം.
ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഭഗവതിയുടെ കളം വരച്ച് പൂജ നടത്തുകയും, നവകം മുതലായവ ഭഗവതിയ്ക്ക് ആടി ആരാധനകൾ നടത്തുകയും ചെയ്യുന്നു.ജഗദീശ്വരിയായ ആദിപരാശക്തി ആണ് ഭദ്രകാളി. കേരളത്തിൽ ശിവപുത്രിയും ദാരികനാശിനിയുമായ ഭദ്രകാളിയേയും മറ്റു ചിലയിടത്ത് പാർവ്വതി അഥവാ ദുർഗ്ഗയെത്തന്നെ ഭദ്രകാളിയായും ആരാധിക്കുന്നു.
പ്രാചീനകാലം മുതൽതന്നെ കേരളത്തിലാകമാനം ധർമ്മ ദൈവമായും കുലദൈവമായും രോഗദാരിദ്ര നാശത്തിനും കുടുംബത്തിന്റെ അഭിവൃദ്ധിക്കും ദേശ സംരക്ഷണത്തിനുമായി ആരാധിക്കപ്പെടുന്ന മാതൃദൈവ സങ്കല്പമാണ് ഭദ്രാ ഭഗവതി. ആ ഭഗവതിക്ക് പ്രധാനപ്പെട്ട ഒരു ദിവസമാണ് മകര ചൊവ്വ.
ഇന്ത്യയിൽ , മകരസംക്രാന്തി ഉത്സവമായി മകരം രാശി ആഘോഷിക്കുന്നു , നേപ്പാളിൽ മാഘെ സംക്രാന്തി എന്നും അറിയപ്പെടുന്നു . ഇന്ത്യൻ ജ്യോതിശാസ്ത്ര കലണ്ടർ പടിഞ്ഞാറൻ ഗ്രിഗോറിയൻ അല്ലെങ്കിൽ ജൂലിയൻ തീയതി സൂക്ഷിക്കൽ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. ഗ്രിഗോറിയൻ കലണ്ടറിന് ഒരു വർഷത്തിൽ നിശ്ചിത ദിവസങ്ങളുണ്ട്, യഥാർത്ഥ സൗരവർഷത്തിലെ വ്യത്യാസം ഉൾക്കൊള്ളുന്നില്ല. അതിനാൽ, എല്ലാ വർഷവും ജനുവരി 13, 14 അല്ലെങ്കിൽ 15 തീയതികളിൽ ഉത്സവം ആഘോഷിക്കപ്പെടുന്നു.