മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ നിന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്. ഇപ്പോഴിതാ ഈ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന് ഒരു പുതിയ മിഡ്-സ്‌പെക്ക് എസ് 5 വേരിയന്റ് ലഭിച്ചിരിക്കുന്നു. എന്‍ട്രി ലെവല്‍ എസ് വേരിയന്റില്‍ ലഭ്യമായ അതേ ഫീച്ചറുകളുമായാണ് ഇത് വരുന്നത്. 7 സീറ്റുകളും 9 സീറ്റുകളുമുള്ള കോണ്‍ഫിഗറേഷനുമായാണ് എസ്യുവി വരുന്നത്. 7-സീറ്റര്‍ പതിപ്പിന് രണ്ട് സീറ്റിംഗ് ലേഔട്ടുകള്‍ ഉണ്ട് – 2+2+3, 2+3+2 എന്നിങ്ങനെ മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും മൂന്നാം നിരയില്‍ ഒരു ബെഞ്ച് സീറ്റും, രണ്ടാം നിരയില്‍ ഒരു ബെഞ്ച് സീറ്റും രണ്ട് സിംഗിള്‍ ജമ്പ് സീറ്റുകളും ലഭിക്കും. 9-സീറ്റര്‍ പതിപ്പിന് 2+3+4 ലേഔട്ട് ഉണ്ട്, മൂന്നാം നിരയില്‍ ഡബിള്‍ സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകള്‍ ഫീച്ചര്‍ ചെയ്യുന്നു. ശക്തിക്കായി, പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് എസ്5 ലും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള അതേ 2.2ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. ഈ എഞ്ചിന്‍ 132 പിഎസ് കരുത്തും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. വിലയെ സംബന്ധിച്ചിടത്തോളം, പുതിയ എസ് 5 ട്രിമ്മിന് അടിസ്ഥാന എസ് വേരിയന്റിനേക്കാള്‍ ഏകദേശം ഒരു ലക്ഷം രൂപ പ്രീമിയം ചിലവ് പ്രതീക്ഷിക്കുന്നു. നിലവില്‍, എസ്യുവി മോഡല്‍ ലൈനപ്പ് എസ്, എസ് 11 എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ലഭ്യമാണ്. യഥാക്രമം 13 ലക്ഷം, 16.81 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.