ഇടിക്കൂട്ടിലെ ഇന്ത്യയുടെ മിന്നും താരവും നിഖാത് സരീന് പുതിയ ഥാര്‍ സമ്മാനിച്ച് മഹീന്ദ്ര. 2023 വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് പട്ടം കരസ്ഥമാക്കിയ നേട്ടം ആദരിക്കുന്നതിനായാണ് പുതിയ ഥാര്‍ സമ്മാനിച്ചത്. ഇത് രണ്ടാം തവണയാണ് നിഖാത് സരീന് വനിതാ ബോക്‌സിങ് ചാംപ്യനാകുന്നത്. മഹീന്ദ്ര ഹൈദരാബാദ് വിതരണക്കാരില്‍ നിന്നാണ് പുതിയ വാഹനം നല്‍കിയത്. ചാമ്പ്യന്‍ഷിപ്പില്‍ സമ്മാനമായി ലഭിച്ച പണം കൊണ്ട് മെഴ്‌സസീഡ് ബെന്‍സ് വാങ്ങാനായിരുന്നു പദ്ധതിയെന്നും ഥാര്‍ നല്‍കുമെന്ന് മഹീന്ദ്ര അറിയിച്ചതോടെ അത് ഉപേക്ഷിച്ചുവെന്നാണ് നിഖാത് പറഞ്ഞത്. മഹീന്ദ്ര തന്നെയാണ് നിഖാത്തിന് ഥാര്‍ നല്‍കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 1.5 ലീറ്റര്‍ ഡീസല്‍, 2.2 ലീറ്റര്‍ ഡീസല്‍, 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളോടെ മഹീന്ദ്ര ഥാര്‍ വിപണിയിലുണ്ട്. 10.54 ലക്ഷം രൂപ മുതല്‍ 16.77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.