എക്സ്യുവി 400 പ്രൊ ഇന്ത്യയില്‍ അവതരിപ്പിച്ച് മഹീന്ദ്ര. 21,000 രൂപ നല്കി ബുക്കു ചെയ്യാനാകും. 15.49 ലക്ഷം രൂപ മുതല്‍ വില വരുന്ന ഈ വാഹനം ഫെബ്രുവരി ഒന്നു മുതല്‍ ഉടമകളുടെ കൈവശമെത്തും. മൂന്നു മോഡലുകളില്‍ രണ്ടു ബാറ്ററി പാക്കുകളിലും പരമാവധി 465 കിലോമീറ്റര്‍ റേഞ്ചിലുമാണ് മഹീന്ദ്രയുടെ എക്സ് യു വി 400 പ്രൊ എത്തുന്നത്. 34.5കിലോവാട്ട്അവര്‍ ബാറ്ററി പാക്കുമായാണ് ബേസ് മോഡലായ എക്സ് യു വി 400 ഇസി പ്രൊ എത്തുന്നത്. 3.3കിലോവാട്ട് എസി ചാര്‍ജറും ഈ മോഡലിനുണ്ട്. ബെയിസ് മോഡലിന് രണ്ട് എയര്‍ബാഗുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. ഇഎല്‍ പ്രൊയുടെ രണ്ടു മോഡലുകളില്‍ കൂടുതല്‍ വേഗമുള്ള 7.2കിലോവാട്ട് എസി ചാര്‍ജറും 375 കിലോമീറ്റര്‍ റേഞ്ചുള്ള 34.5കിലോവാട്ട്അവര്‍ ബാറ്ററി പാക്കും നല്കിയിരിക്കുന്നു. ക. സിംഗിള്‍ മോട്ടോര്‍ സെറ്റ് അപ്പിലാണ് എക്സ് യു വി 400 പ്രൊയുടെ എല്ലാ മോഡലുകളും എത്തുന്നത്. ക്ലാസിലെ തന്നെ ഉയര്‍ന്ന 147.5ബിഎച്പി കരുത്തും 310എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കുന്ന വാഹനമാണിത്. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്ക് 8.3 സെക്കന്‍ഡില്‍ കുതിച്ചെത്തും.
എക്സ്യുവി 400 പ്രൊ ബുക്കിംഗ് തുടങ്ങി മഹീന്ദ്ര
