ഇന്ത്യയിലെ ജനപ്രിയ എസ്‌യുവി ബ്രാന്‍ഡായ മഹീന്ദ്ര തങ്ങളുടെ 7 സീറ്റര്‍ എക്‌സ്‌യുവി 700 എസ്യുവിക്ക് ഓഗസ്റ്റില്‍ കിഴിവുകള്‍ പ്രഖ്യാപിച്ചു. ഈ മാസം ഈ കാറിനൊപ്പം ആക്സസറികള്‍ക്ക് 50,000 രൂപ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. കാഷ്, ആക്സസറികള്‍, എക്സ്ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, കോര്‍പ്പറേറ്റ് എ, കോര്‍പ്പറേറ്റ് ബി തുടങ്ങിയ കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 14.49 ലക്ഷം മുതല്‍ 24.14 ലക്ഷം രൂപ വരെയാണ് ഈ എസ്യുവിയുടെ എക്സ്-ഷോറൂം വില. ഈ എസ്യുവിയുടെ എല്ലാ 5 സീറ്റര്‍ വേരിയന്റുകളും കമ്പനി നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍ ഇത് 7 സീറ്റര്‍ വേരിയന്റില്‍ മാത്രമേ വാങ്ങാന്‍ കഴിയൂ. 200എച്പി പവറും 380 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. 155എച്പി പവറും 360 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനും എക്‌സ്‌യുവി700 ല്‍ ലഭിക്കുന്നു. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഡീസല്‍ എഞ്ചിനില്‍ മാത്രമേ ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷന്‍ ഉള്ളൂ.