സംവരണ പ്രക്ഷോഭം അവസാനിപ്പിക്കുന്നതായി മറാഠാ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ അറിയിച്ചു. മറാഠാ സംവരണത്തിനായി മഹാരാഷ്ട്ര സർക്കാർ പുതിയ ഓർഡിനൻസ് കൊണ്ടുവന്നതിനെ തുടർന്നായിരുന്നു സമരം അവസാനിപ്പിച്ചത്. മറാഠാക്കാരെ ഒബിസി ഉപ വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന വ്യവസ്ഥകളാണ് ഓർഡിനൻസിൽ ഉള്ളതെന്നാണ് സൂചന. ഓർഡിനൻസിന്റെ കരട് പകർപ്പ് ഉദ്യോഗസ്ഥ സംഘം നവി മുംബൈയിലെത്തി രാത്രി സമരക്കാർക്ക് കൈമാറി. ഇതോടെ മുംബൈയിലേക്ക് സമരത്തിനില്ലെന്ന് മനോജ് ജരാങ്കെ പാട്ടിൽ അറിയിച്ചു.