ആലപ്പുഴ ചന്തിരൂരിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് .
അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാണ് പിടിയിലായത്. 63 വയസ്സുള്ള പ്രതി ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. പ്രതി കൂടുതൽ വിദ്യാർത്ഥികളെ മദ്രസയിൽ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
