മധ്യപ്രദേശും ഛത്തീസ്ഗഢും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടിംഗ്. ചില മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ മൂന്ന് വരെയായും പോളിംഗ് സമയം ക്രമീകരിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനുളള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി വോട്ടെടുപ്പ് ആരംഭിച്ചു. 230 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. 252 വനിതകളടക്കം 2533 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
മധ്യപ്രദേശും ഛത്തീസ്ഗഢും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
