ബിഎംഡബ്ല്യു ഇന്ത്യ എം4 കോമ്പറ്റീഷന്‍ എം എക്‌സ് ഡ്രൈവ് ബില്‍റ്റ്-അപ്പ് യൂണിറ്റായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.53 കോടി രൂപ (എക്‌സ് ഷോറൂം) വിലയിലാണ് ബിഎംഡബ്ല്യു എം4 കോംപറ്റീഷന്‍ എം എക്‌സ് ഡ്രൈവ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഉയര്‍ന്ന പെര്‍ഫോമന്‍സ് കൂപ്പെ ഇപ്പോള്‍ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലോ ബിഎംഡബ്ല്യു ഇന്ത്യയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ വെബ്‌സൈറ്റിലോ ബുക്ക് ചെയ്യാം. പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, എം ട്വിന്‍പവര്‍ ടര്‍ബോ എസ് 58 ആറ് സിലിണ്ടര്‍ ഇന്‍-ലൈന്‍ പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു എം4 കോമ്പറ്റീഷന്‍ എം എക്‌സ് ഡ്രൈവിന് കരുത്തേകുന്നത്. ഈ 3.0-ലിറ്റര്‍ എഞ്ചിന്‍ ബിഎംഡബ്ല്യുവിന്റെ എക്‌സ് ഡ്രൈവ് സിസ്റ്റം ഉപയോഗിച്ച് നാല് ചക്രങ്ങള്‍ക്കും കരുത്ത് പകരുന്നു, കൂടാതെ 530 ബിഎച്പി കരുത്തും 650 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. 8-സ്പീഡ് എം സ്റ്റെപ്ട്രോണിക് ട്രാന്‍സ്മിഷന്‍ കാരണം ഇതിന് വെറും 3.5 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ കഴിയും. പെര്‍ഫോമന്‍സ് കൂപ്പെയ്ക്ക് വിവിധ ഡ്രൈവിംഗ് മോഡുകളും ലഭിക്കുന്നു.